Social Media
മകളുടെ മാമോദിസ ചിത്രങ്ങൾ പങ്കുവച്ച് നടൻ ജോൺ കൈപ്പള്ളിൽ
മകളുടെ മാമോദിസ ചിത്രങ്ങൾ പങ്കുവച്ച് നടൻ ജോൺ കൈപ്പള്ളിൽ
മകളുടെ മാമോദിസ ചിത്രങ്ങൾ പങ്കുവച്ച് നടൻ ജോൺ കൈപ്പള്ളിൽ. ആദ്യ കൺമണി എലനോറിന്റെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോൺ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തിരുവല്ല സ്വദേശിയായ ജോൺ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ചെയ്തു. ജോലിയോടൊപ്പം മോഡലിംഗും പ്രൊഫഷനായി എടുത്തു. മോഡലിംഗും ഫാഷൻ ഷോകളുമൊക്കെയായി തിരക്കിലായ സമയത്താണ് തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. തട്ടത്തിൻ മറയത്തിലെ ഇംതിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജോൺ അരങ്ങേറ്റം കുറിച്ചത്. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഡേവിഡ് സർ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി. മാസ്റ്റർപീസ്, ആട് 2, ഷൈലോക്ക്, ഫുക്രി, ഏന്നെ അറിന്താൽ (തമിഴ്), മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2019 ജൂലൈയിൽ ആയിരുന്നു ജോണിന്റെയും ഹെഫ്സിബാ എലിസബത്തിന്റെയും വിവാഹം.