Connect with us

കൂറ്റന്‍ പാറയിലൂടെ നടന്ന് കയറി പ്രണവ് മോഹൻലാൽ, മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണെന്ന് ആരാധകർ; വീഡിയോ വൈറൽ

Social Media

കൂറ്റന്‍ പാറയിലൂടെ നടന്ന് കയറി പ്രണവ് മോഹൻലാൽ, മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണെന്ന് ആരാധകർ; വീഡിയോ വൈറൽ

കൂറ്റന്‍ പാറയിലൂടെ നടന്ന് കയറി പ്രണവ് മോഹൻലാൽ, മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണെന്ന് ആരാധകർ; വീഡിയോ വൈറൽ

അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രണവ് തന്നെയാണ് വീഡിയോ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്

ക്ലൈംബിങ്ങ് ഷൂസ് മാത്രം ഉപയോ​ഗിച്ച് സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ വളരെ നിസാരമായി കൂറ്റന്‍ പാറയിലൂടെ കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നുണ്ട്.

‘മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണ്, അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു’, എന്നിങ്ങനെയാണ് കമന്റുകൾ.

എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും സോഷ്യൽ മിഡീയയിൽ വൈറലായിരുന്നു.പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.

നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്‍റെ വീഡിയോ വൈറലായിരുന്നു. 2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആയിരുന്നു അത്. നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ പല സാഹസിക വീഡിയോകളും ആരാധകരെ അമ്പരപ്പിക്കുന്നതാണ്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിക്കാറുമുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം.

More in Social Media

Trending

Recent

To Top