Social Media
അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ
അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ
പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. നടൻ പിറന്നാളാശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെയും സുപ്രിയയുടെയും ജയസൂര്യയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പൃഥ്വിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്
എനിക്കറിയാവുന്നതില്‍ ഏറ്റവും പാഷനേറ്റും ഫോക്കസ്ഡും പ്രൊഫഷണലുമായ മനുഷ്യനാണ് പൃഥ്വി. അല്ലിയുടെ തമാശക്കാരനായ ഡാഡയാണ്. കെയറിങ് ബ്രദറും സഹോദരനുമാണ്. എല്ലാത്തിലുമുപരി എന്റെ നല്ലപാതിയുമാണ്. ജീവിതം എന്ന സാഹസികതയില്‍ നിങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോള്‍ എല്ലാം ആഘോഷമാണ്, ഹപ്പി ബര്‍ത്ത് ഡേ പൃഥ്വി, ഐ ലവ് യൂ എന്നുമായിരുന്നു സുപ്രിയ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു സുപ്രിയ മേനോന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയത്.
പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സുപ്രിയ മേനോനും അലംകൃതയും. ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സുപ്രിയയും ചേര്‍ന്നാണ്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം വാചാലയായെത്താറുണ്ട് സുപ്രിയ
നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.