Malayalam
ഒരു താരവിവാഹം കൊണ്ട് ചീത്തപ്പേര് മാറിയത് മറ്റൊരാൾക്ക്.. കാരണം കാണാം…
ഒരു താരവിവാഹം കൊണ്ട് ചീത്തപ്പേര് മാറിയത് മറ്റൊരാൾക്ക്.. കാരണം കാണാം…
മലയാളികളുടെ പ്രിയതാരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത് കഴിഞ്ഞദിവസമാണ്. വിവാഹചിത്രങ്ങളുംവിശേഷങ്ങളും നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർഏറ്റെടുത്തത്.തിരുവനന്തപുരത്തിന്റെ മരുമകളായി എത്തിയതിന് ശേഷമുള്ള ഫോട്ടോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു .ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്നേഹയുടെ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്നേഹ വിശേഷങ്ങൾ പങ്കുവെച്ചത് .ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു.
ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നിൽക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാൻ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ, നമ്മളെ മനസിലാക്കുന്ന ഒരാൾ, നമ്മുടെ കൂടെ നിൽക്കുന്ന ഒരാൾ എന്നതിനായിരുന്നു പരിഗണന.അങ്ങനെ ഒരാൾ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്.അതിനിടയിൽ സീരിയൽ താരം രശ്മി പറയുന്നത് ഇങ്ങനെ,സ്‌നേഹയും ശ്രീകുമാറും വിവാഹിതരായതോടെ തന്റെ ചീത്തപ്പേര് മാറിക്കിട്ടി.വിവാഹം ഉറപ്പിച്ചതിന് ശേഷം നിങ്ങളെവിടെ പോയാലും എല്ലാവരും തന്നോടാണ് ചോദിക്കുന്നത്.
സ്‌നേഹയേയും രശ്മിയേയും പലര്‍ക്കും മാറിപ്പോവാറുണ്ട്. അന്ന് ശ്രീകുമാറിന്റെ കൂടെ കണ്ടില്ലേയെന്ന് ചോദിച്ചായിരുന്നു അടുത്തിടെ ഒരാള്‍ രശ്മി ചേച്ചിയെ വിളിച്ചത്. ചേച്ചിയുടെ കൂടെ എപ്പോഴും ഭര്‍ത്താവുള്ളതിനാല്‍ അവര്‍ ഇതേക്കുറിച്ച് വഴക്കിടാറില്ലെന്ന് സ്‌നേഹ പറയുന്നു. കല്യാണത്തിന് അവര് വന്നപ്പോള്‍ ഞാന്‍ രശ്മിക്ക് കൈ കൊടുത്ത് നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് പുള്ളി വന്ന് എനിക്ക് കൂടെ തരാമെന്ന് പറഞ്ഞത്. ചേട്ടനെ ഞാന്‍ കണ്ടിരുന്നില്ല, അതോണ്ടാണെന്ന് പറഞ്ഞ് കൈകൊടുക്കുകയായിരുന്നു പിന്നീടെന്ന് ശ്രീകുമാര്‍ പറയുന്നു.
sneha about her marriage
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)