Connect with us

പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല; വെറും പത്ത് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ജീവിതം മാറ്റി മറിച്ചു; ജയിലറിലെ കഥാപാത്രത്തെ കുറിച്ച് ശിവ രാജ്കുമാര്‍

News

പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല; വെറും പത്ത് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ജീവിതം മാറ്റി മറിച്ചു; ജയിലറിലെ കഥാപാത്രത്തെ കുറിച്ച് ശിവ രാജ്കുമാര്‍

പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല; വെറും പത്ത് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ജീവിതം മാറ്റി മറിച്ചു; ജയിലറിലെ കഥാപാത്രത്തെ കുറിച്ച് ശിവ രാജ്കുമാര്‍

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആഘോളതലത്തില്‍ തന്നെ വളരെ വലിയ കളക്ഷനാണ് നേടിയത്. ചിത്രത്തില്‍ വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്‌റ്റൈല്‍ മന്നനൊപ്പം കയ്യടി നേടിയ രണ്ടുപേരായിരുന്നു മോഹന്‍ലാലും ശിവ രാജ്കുമാറും.

ഇതില്‍ ശിവ രാജ്കുമാറിന്റെ നരസിംഹ എന്ന കഥാപാത്രം കേരളത്തിലും തരംഗമായിരുന്നു. നിരവധി പേരാണ് ഈ കഥാപാത്രത്തിനെ നായകനാക്കി സ്പിന്‍ ഓഫ് ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നരസിംഹ തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണെന്ന് പറഞ്ഞിരിക്കുകയാണ് ശിവ രാജ്കുമാര്‍. ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജയിലറിലെ കഥാപാത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

കന്നഡ സിനിമയ്ക്ക് പുറത്ത് തനിക്കു തന്ന പ്രേക്ഷകപ്രീതിയേക്കുറിച്ച് ശിവരാജ് കുമാര്‍ സംസാരിച്ചത്. നരസിംഹ എന്നാണ് പലരും ഇപ്പോള്‍ തന്നെ വിളിക്കുന്നത്. വെറും പത്ത് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. ഒരു തരത്തില്‍ ജീവിതത്തിലെ മാറ്റം തന്നെയാണിത്. അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ജീവിതം മാറി എന്നതുകൊണ്ടുദ്ദേശിച്ചത് ജനങ്ങള്‍ ഇവിടെ എനിക്ക് എന്തു നല്‍കി എന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. 80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനാണ് ഞാന്‍. ജയിലറില്‍ ഞാന്‍ വെറും എട്ടുമിനിറ്റുള്ള വേഷമാണ് ചെയ്തത്. ഇപ്പോഴവരെന്നെ വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അത് പുതിയ അനുഭവമായിരുന്നു. ശിവ രാജ്കുമാര്‍ പറഞ്ഞു.’

‘ഞാന്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതിയേക്കാം. പക്ഷേ സത്യം അതല്ല. ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതകണ്ട് എന്റെ ഭാര്യ പോലും ചോദിച്ചു, ഇവിടെ എന്താണ് നടക്കുന്നതെന്ന്. ചെന്നൈ, ഹൈദരാബാദ്, യു.എസ്, ദുബായ് തുടങ്ങി എവിടെ പോയാലും ജയിലറിന്റെ പേരുപറഞ്ഞാണ് ആളുകള്‍ എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.

അടുത്തിടെ ഒരു ഹോട്ടലില്‍ പോയപ്പോള്‍ 400ഓളം തമിഴ്‌നാട്ടുകാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും വന്ന് സെല്‍ഫിയെടുത്തു. എനിക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടോ എന്ന് ഹോട്ടല്‍ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ ഈ സന്തോഷം ആസ്വദിക്കട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 650 കോടിയിലേറെയാണ് ജയിലര്‍ ആഗോളതലത്തില്‍ വാരിക്കൂട്ടിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിനും ഏറെ കയ്യടി ലഭിച്ചിരുന്നു. ശ്രീനി സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ആണ് ശിവ രാജ്കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജയറാം ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

More in News

Trending

Recent

To Top