News
‘സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്ന് ഒരുപാട് പേര്‍ പറഞ്ഞു, ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്’; ശ്രീലക്ഷ്മി
‘സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്ന് ഒരുപാട് പേര്‍ പറഞ്ഞു, ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്’; ശ്രീലക്ഷ്മി
ഏതാനും നാളുകള്‍ക്ക് മുന്‍പ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരു മലയാളി മോഡലിന്റെ ഫോട്ടോ പങ്കുവച്ചിരുന്നു. ശ്രീലക്ഷ്മി സതീഷിന്റേത് ആയിരുന്നു ഈ ഫോട്ടോ. പിന്നീട് ശ്രീലക്ഷ്മിയുടെ പല വീഡിയോകളും രാം ഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിരുന്നു. ഇത് സ്ഥിരമായതോടെ ട്രോളുകളും വന്നു. ശ്രീലക്ഷ്മിയോട് ഒന്ന് സൂക്ഷിച്ചോളണം എന്ന തരത്തിലും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇതിനിടയില്‍ സംവിധായകന്‍ ശ്രീലക്ഷ്മിയെ വിളിക്കുകയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ രാം ഗോപാല്‍ വര്‍മയെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി ഇതേ കുറിച്ച് പറഞ്ഞത്.
‘സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് കമന്റ് ചെയ്തിരുന്നു. കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാന്‍ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനം ആണ്. വളരെ ഒഫീഷ്യല്‍ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്.
എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോസ് ആയാലും വീഡിയോസ് ആയാസും ഷെയര്‍ ചെയ്യുന്നത്. കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്‌സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നെ ഞാന്‍ അതിനെ പറയുള്ളൂ. കൂടുതലും സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നത്.
ഞാന്‍ എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റ് ആണ്. നേരത്തെ ഞാന്‍ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വണ്‍ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എന്റെ ശരീരത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആണ്’, എന്ന് ശ്രീലക്ഷ്മി പറയുന്നു. മലയാള സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.
അതേസമയം, മഞ്ഞ സാരി ധരിച്ചുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ രാം ഗോപാല്‍ വര്‍മ തന്റെ ഓഫീസിന്റെ ചുമരില്‍ പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട്. രാം ഗോപാല്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നതും. ഇത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഘോഷ് വൈഷ്ണവ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ശ്രീലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത്.