Connect with us

നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല ‘അമ്മ ,എല്ലാവരും സുഹൃത്തുക്കളാണ് – സിദ്ദിഖ്

Malayalam Breaking News

നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല ‘അമ്മ ,എല്ലാവരും സുഹൃത്തുക്കളാണ് – സിദ്ദിഖ്

നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല ‘അമ്മ ,എല്ലാവരും സുഹൃത്തുക്കളാണ് – സിദ്ദിഖ്

നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല ‘അമ്മ ,എല്ലാവരും സുഹൃത്തുക്കളാണ് – സിദ്ദിഖ്

അമ്മ ജനറൽബോഡി മീറ്റിംഗ് കൂടി ഔദ്യോഗികമായ നടപടി ക്രമങ്ങളോടെയല്ല ദിലീപിനെ പുറത്താക്കിയതെന്നു സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. അന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു, തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നു. പെട്ടെന്ന് കൂടിയ അവയിലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടിയുടെ പ്രസ്താവന വരുന്നു. അതല്ലാതെ ഞങ്ങളുടെ മിനിറ്റ്‌സില്‍ പറഞ്ഞപ്രകാരമുള്ള പുറത്താക്കല്‍ നടപടികള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.

ദിലീപിന് നോട്ടീസ് അയക്കണം, പിന്നീട് മറുപടി വാങ്ങണം ചര്‍ച്ച ചെയ്യണം. അതൊന്നും ഉണ്ടായില്ല. അത്തരം നടപടികള്‍ ജനറല്‍ബോഡി അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിച്ചു. ഞങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങള്‍ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണ്.

അങ്ങനെയാണ് ജനറല്‍ബോഡിയില്‍ ഊര്‍മിള ഉണ്ണിയുടെ ചോദ്യം വരുന്നത്. ‘ദിലീപിനോടുള്ള അമ്മയുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന്’. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, അന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയെങ്കിലും ഒരു പുറത്താക്കല്‍ നടപടി ഉണ്ടായിട്ടില്ല, ഇനി എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് പറയാന്‍ പറഞ്ഞു.

എല്ലാവരുടേതും ഒരേസ്വരത്തിലുള്ള അഭിപ്രായമായിരുന്നു. നൂറ്റിമൂന്നോളം സ്ത്രീകള്‍ ഉള്‍പ്പടെ 235 ഓളം ആളുകള്‍ ഉള്ള ജനറല്‍ബോഡിയില്‍ സ്ത്രീ ശബ്ദമാണ് ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ പെട്ടന്നുള്ള പുറത്താക്കല്‍ നടപടി വേണ്ടെന്നും അത് പിന്നീട് ആകട്ടെ എന്നാണ് എല്ലാവരും പറഞ്ഞത്.

ഒരു പുറത്താക്കല്‍ നടപടി ഉണ്ടായി, ദിലീപിനെ പുറത്തുനിര്‍ത്തി അത് റദ്ദാക്കി പിന്നീട് തിരിച്ചെടുക്കുന്ന പരിപാടിയൊന്നും ഉണ്ടായിട്ടില്ല. ആ അറസ്റ്റ് നടന്ന സമയത്ത് മമ്മൂട്ടിയുടെ വീട്ടില്‍ ചെറിയ മീറ്റിങ് ചേരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന രമ്യ നമ്പീശന്‍ ഉള്‍പ്പടെയുള്ളവര്‍ വളരെ ശക്തമായി ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ തീരുമാനത്തില്‍ എത്തിയത്. അന്ന് അവിടെ പൃഥ്വിരാജ്, ആസിഫ് അലി, മമ്മൂട്ടി, മോഹന്‍ലാല്‍, ദേവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല.

അങ്ങനെ പെട്ടന്നുണ്ടായ എക്‌സിക്യൂട്ടീവ് മീറ്റിങില്‍ ഉയര്‍ന്ന് കേട്ട ശബ്ദം ദിലീപിനെ പുറത്താക്കണം എന്നായിരുന്നു. എന്നാല്‍ അങ്ങനെയൊരു നടപടി ക്രമങ്ങള്‍ എടുത്ത് മുന്നോട്ട് പോകുന്നൊരു സംഘടന അല്ല അമ്മ. അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്ന ആളുകളല്ല, രാഷ്ട്രീയ നേതാക്കളില്ല, ഇത് മൂലം ജനങ്ങളില്‍ അതെന്ത് പ്രതിഫലനം ഉണ്ടാക്കുമെന്ന് പോലും ആലോചിക്കുന്ന ആളുകളല്ല ഇവിടെ ഉള്ളത്.

ഞങ്ങളുടെ ഇടയിലുണ്ടാകുന്ന ചെറിയ പ്രശ്‌നംപോലും ജനങ്ങളെയും ബാധിക്കുന്നതുകൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത്. അത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഞങ്ങള്‍ സഹപ്രവര്‍ത്തകയുടെ കൂടെയാണ്. ആ കുട്ടിക്കുണ്ടായ അപകടത്തില്‍ ഒരുപാട് വിഷമിക്കുന്നുണ്ട്. എന്നും അവള്‍ക്കൊപ്പമാകും

siddique about dileep

More in Malayalam Breaking News

Trending