Malayalam Breaking News
4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാര്‍ – നാല് സിനിമകൾക്കും 4 പ്രത്യേകതകൾ … 100 കോടി ഉറപ്പിച്ച ചിത്രവും ലിസ്റ്റിൽ !
4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാര്‍ – നാല് സിനിമകൾക്കും 4 പ്രത്യേകതകൾ … 100 കോടി ഉറപ്പിച്ച ചിത്രവും ലിസ്റ്റിൽ !
By
4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാര്‍ – നാല് സിനിമകൾക്കും 4 പ്രത്യേകതകൾ … 100 കോടി ഉറപ്പിച്ച ചിത്രവും ലിസ്റ്റിൽ !
2018 ജനുവരിയില്‍ റിലീസ് ചെയ്ത മകന്‍ പ്രണവിന്‍റെ ‘ആദി’യിലെ ഗസ്റ്റ് റോള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 2018 ആറുമാസം പിന്നിടുമ്പോള്‍ ഒരൊറ്റ മോഹന്‍ലാല്‍ ചിത്രവും റിലീസിനെത്തിയിട്ടില്ല.2017 ഒക്ടോബര്‍ മാസത്തില്‍ പുറത്തുവന്ന വില്ലനായിരുന്നു അവസാന റിലീസ്.എന്നാല്‍ ,2016ല്‍ മലയാള സിനിമയുടെയും മോഹന്‍ ലാലിന്‍റെയും തലവര മാറ്റിഎഴുതിയ ഹിസ്റ്റോറിക്കല്‍ ഹിറ്റായ പുലിമുരുകന് ശേഷം ത്രസിപ്പിക്കുന്ന ബോക്സോഫീസ് വിജയങ്ങളൊന്നും ലാലിന്‍റെ ക്രെഡിറ്റിലില്ല .
2017ല്‍ മോഹന്‍ലാല്‍ അഭിനയിച്ച നാല് ചിത്രങ്ങളില്‍ ഒരു ചിത്രം പരിക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും മറ്റു മൂന്നു ചിത്രങ്ങളും ബോക്സോഫീസില്‍ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 2018ല്‍ വലിയൊരു വിജയം മോഹന്‍ലാലിന് അനിവാര്യമാണ്.
അതുകൊണ്ട് തന്നെ ആക്ഷനും ,ഹ്യൂമറും ,ത്രില്ലറും ,ചരിത്രവുമായ് 4മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇനിയുള്ള ആറുമാസത്തില്‍ റിലീസ് ചെയ്യുക .സാജു തോമസിന്‍റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ ‘നീരാളി’ ജുലൈ 12നിറങ്ങും.
തൊട്ടു പിന്നാലെ ഓഗസ്റ്റ് 24ന് രഞ്ജിത് സംവിധാനം ചെയ്യുന്ന ഹ്യൂമര്‍ ചിത്രമായ ‘ഡ്രാമ’ തിയറ്ററുകളിലെത്തും. പിന്നാലെ ,ചരിത്ര പ്രാധാന്യമുള്ള ‘കായംകുളം കൊച്ചുണ്ണി’ സെപ്റ്റംബറിലെത്തും.ഇതിനെല്ലാം ശേഷമായിരിക്കും മോഹന്‍ലാല്‍ ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന മാസ് ത്രില്ലറായ ‘ഒടിയന്‍’ റിലീസിനെത്തുക .ഒക്ടോബര്‍ മാസത്തില്‍ വരുന്ന ഒടിയനായിരിക്കും 2018ന്‍റെ അവസാന മോഹന്‍ലാല്‍ ചിത്രം .
written by AshiqShiju
mohanlals 2018 releases