Connect with us

ചിക്കൻ കാലാണെന്നറിയാതെ അലറി വിളിച്ച് ശ്വേത; കണ്ണ് തുറന്നപ്പോൾ അമ്പരന്ന് താരം ; വീഡിയോ വൈറൽ

Social Media

ചിക്കൻ കാലാണെന്നറിയാതെ അലറി വിളിച്ച് ശ്വേത; കണ്ണ് തുറന്നപ്പോൾ അമ്പരന്ന് താരം ; വീഡിയോ വൈറൽ

ചിക്കൻ കാലാണെന്നറിയാതെ അലറി വിളിച്ച് ശ്വേത; കണ്ണ് തുറന്നപ്പോൾ അമ്പരന്ന് താരം ; വീഡിയോ വൈറൽ

മലയാളികളുടെ പ്രിയതാരമാണ് മുൻ ഫെമിന മിസ്സ് ഇന്ത്യ കൂടിയായ ശ്വേത മേനോൻ . ചെറുപ്പം മുതലേ സിനിമയിൽ സജീവമാണ് താരം. മലയാളത്തിലെ ബോൾഡ് ലേഡി എന്നാണ് താരം അറിയപ്പെടുന്നത്. മകളുടെ ജനനത്തിന് ശേഷം സിനിമയില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് ശ്വേത. കഴിഞ്ഞ വർഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിലും ശ്വേത സ്ഥാനാർത്ഥിയായിരുന്നു . ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ എത്തിയിരിക്കുകയാണ് താരം . ശ്വേത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയുടെ പ്രമോഷനുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ . ഒരു വ്യത്യസ്തമായ പ്രൊമോഷൻ ആണ് നടി നടത്തിയിരിക്കുന്നത്. ഇതാണിപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാവുന്നത് .

മൂവീ മാന്‍ ബ്രോഡ് കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ബ്ലൈന്‍ഡ് ഗെയിമില്‍ പങ്കെടുക്കാന്‍ എത്തിയ ശ്വേതയുടെ വിഡീയോയാണ് അത് . കണ്ണ് മൂടി കെട്ടി മുന്നിലിരിക്കുന്ന പാത്രത്തില്‍ എന്താണെന്നുള്ളത് പറയുക. അതാണ് ഗെയിം . തന്റെ മുന്‍പിലെത്തിയ ഒരുവിധം സാധാനങ്ങളും കൈ കൊണ്ട് തൊട്ട് നോക്കി എന്താണെന്ന് ശ്വേത തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഒരു ചിക്കന്‍ കാല് മാത്രം കണ്ടെത്താന്‍ ശ്വേതയ്ക്ക് കഴിഞ്ഞില്ല . കൈ കൊണ്ട് തൊട്ടുനോക്കിയിട്ടും എന്ത് സാധാനമാണെന്ന് മനസിലാവാത്ത നടി ഉറക്കെ കരഞ്ഞു. മമ്മി.. എന്ന് വിളിച്ച് കൊണ്ടാണ് നടി കരഞ്ഞത്. കണ്ണിലെ കെട്ട് മാറ്റി കഴിഞ്ഞപ്പോളാണ് അത് ചിക്കൻ കാലാണെന്ന് താരത്തിന് മനസിലായത് . തുടർന്ന് ഇത് ചിക്കൻ കാലായിരുന്നോ എന്ന് കണ്ട് ചിരിച്ചു തള്ളി . എന്തായാലും മത്സരത്തിൽ ശ്വേത വിജയിച്ചുവെന്ന് തന്നെ പറയാം . ഇപ്പോൾ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

More in Social Media

Trending

Recent

To Top