Connect with us

മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാന്‍ മൊമന്റാണ് തോന്നാറ്; തുറന്ന് പറഞ്ഞ് ശോഭന

Malayalam

മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാന്‍ മൊമന്റാണ് തോന്നാറ്; തുറന്ന് പറഞ്ഞ് ശോഭന

മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാന്‍ മൊമന്റാണ് തോന്നാറ്; തുറന്ന് പറഞ്ഞ് ശോഭന

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.

മലയാളത്തില്‍ തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങള്‍ ശോഭന നല്‍കി കഴിഞ്ഞു. മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറ്റവും കൂടുതല്‍ ചേര്‍ച്ച തോന്നിക്കുന്ന നായിക. എണ്‍പതുകളില്‍ മമ്മൂട്ടി-ശോഭന, മോഹന്‍ലാല്‍-ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങള്‍.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ലാല്‍-ശോഭന ടീം സാധാരണക്കാരുടെ മനസില്‍ കൂടുകൂട്ടി. ഒടുവില്‍ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി. അംബിക, മേനക, കാര്‍ത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന മലയാളി നായികമാര്‍. അവര്‍ക്കിടയില്‍ പെട്ടെന്ന് ഇരിപ്പിടം നേടാന്‍ ശോഭനയ്ക്കായി. ഇന്നും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന വിഷയത്തില്‍ ആരാധകര്‍ക്കിടയില്‍ തര്‍ക്കം നടക്കാറുണ്ട്.

ഉര്‍വശി, ശോഭന, മഞ്ജു വാര്യര്‍ എന്നീ പേരുകള്‍ പറഞ്ഞാണ് തര്‍ക്കം ഏറെയും നടക്കുന്നത്. മഞ്ജു വാര്യരെയാണ് ലേഡി സൂപ്പര്‍സ്റ്റാറെന്ന് ആരാധകര്‍ ഏറെയും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അത് തെറ്റാണെന്നും ആ ടൈറ്റിലിന് യോഗ്യര്‍ ശോഭനയും ഉര്‍വശിയുമാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. പക്ഷെ ഇവര്‍ മൂന്ന് പേരും ഇല്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

മഞ്ജു ഇപ്പോഴും നായിക റോളില്‍ സജീവമാണ്. രണ്ടാം വരവിന് ശേഷം തമിഴില്‍ അടക്കം മഞ്ജു വളരെ തിരക്കിലാണ്. എന്നാല്‍ ശോഭന സെലക്ടീവായി മാത്രമാണ് സിനിമകള്‍ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ശോഭനയുടെ സിനിമ. പക്ഷെ താരം സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ ശോഭനയെ ആരാധകര്‍ക്ക് മിസ് ചെയ്യാറില്ല.

ഇപ്പോഴിതാ നടി മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്ന് ശോഭന പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കുറച്ച് നാള്‍ പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. മധുരം ശോഭനം എന്ന പരിപാടിയില്‍ മഞ്ജു വാര്യരും അതിഥിയായി എത്തിയപ്പോഴാണ് ശോഭന മഞ്ജുവിനെ കുറിച്ച് വാചാലയായത്. മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാന്‍ മൊമന്റാണ് തോന്നാറെന്നാണ് ശോഭന പറയുന്നത്. ഗ്രേറ്റ് ലെജന്റ് എന്നാണ് ശോഭന മഞ്ജുവിനെ വിശേഷിപ്പിച്ചത്. ‘നമുക്കുള്ള ഒരു ലെജന്റാണ് മഞ്ജു. ബഹുമുഖ പ്രതിഭയാണ്.’

‘പരസ്പര ആരാധന ക്ലബ്ബിന്റെ ഭാഗമായി പറയുന്നതല്ല. എനിക്ക് മഞ്ജു ജിയെ കണ്ടാല്‍ ഒരു ഫാന്‍ മൊമന്റാണ് തോന്നാറ്. പലതവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ ഒരുപാട് സമയമൊന്നും ഇല്ല ആര്‍ക്കും. എല്ലാവര്‍ക്കും അവരവരുടെ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. മഞ്ജു വളരെ ഒറിജിനലാണ്.’ ‘വളരെ ജെനുവിന്‍ പേഴസണാണ് മഞ്ജു’, എന്നാണ് ശോഭന പറഞ്ഞത്. വീഡിയോ വൈറലായതോടെ രണ്ട് പ്രിയ നായികമാരെ ഒരു ഫ്രെയിമില്‍ കണ്ട സന്തോഷമായിരുന്നു ആരാധകര്‍ക്ക്. ‘ഇത് എന്ത് സുന്ദരമാണ്…, സ്ത്രീകള്‍ ഇങ്ങനെയായിരിക്കണം’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും. പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്. അതിനെക്കാളും എനിക്ക് പ്രയാസമായി തോന്നിയിട്ടുള്ളത് രണ്ട് ശൈലിയില്‍ ഉള്ള നൃത്തം ചെയ്യുന്നതാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള ഘട്ടമായിരുന്നു. അതാവട്ടെ ഒരുപാട് കാലം നീണ്ട് പോവുകയും ചെയ്തു.

ക്ലാസിക്കല്‍ നൃത്തത്തിന്റെ ആശയങ്ങള്‍ സിനമയിലേക്ക്, അവിടെ ചേരുന്ന വിധത്തില്‍ സ്വംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്ത് എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്. നാല്‍പതുകളിലും അമ്പതുകളിലും അറുപതുകളിലും സിനിമയില്‍ കണ്ട നൃത്തത്തിന് അപ്പോള്‍ നിലവിലുള്ള ശാസ്ത്രീയ നൃത്തവുമായി വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

നൃത്ത സംവിധായകര്‍ ക്ലാസിക്കല്‍ നര്‍ത്തകരുടെ ശൈലികളാണ് പിന്തുടര്‍ന്നിരുന്നത്. പലരും പേര് കേട്ട നര്‍ത്തകരുടെ ശിഷ്യന്മാരുമായിരുന്നു. പാശ്ചാത്യ നൃത്തത്തിന്റെ സ്വാധീനം അന്ന് കുറവായിരുന്നു. പക്ഷേ ഞാനൊക്കെ സിനിമയില്‍ എത്തിയ എണ്‍പതുകളില്‍ ക്ലാസിക്കല്‍ നൃത്തം സിനിമയില്‍ നിന്ന് പുറത്ത് പോയിരുന്നു. നൃത്തം ആസ്പദമാക്കിയ ചുരുക്കും ചില സിനിമകള്‍ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാന്‍സ് ഒരു മാറ്റത്തില്‍ കൂടി കടന്ന് പോവുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

More in Malayalam

Trending

Recent

To Top