Connect with us

അങ്ങനെ ആഗ്രഹിച്ചിരുന്നു പക്ഷെ അമ്മ നോ പറഞ്ഞു ; സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യം ശോഭനയുടെ ആ മറുപടി ഇങ്ങനെ

Movies

അങ്ങനെ ആഗ്രഹിച്ചിരുന്നു പക്ഷെ അമ്മ നോ പറഞ്ഞു ; സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യം ശോഭനയുടെ ആ മറുപടി ഇങ്ങനെ

അങ്ങനെ ആഗ്രഹിച്ചിരുന്നു പക്ഷെ അമ്മ നോ പറഞ്ഞു ; സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യം ശോഭനയുടെ ആ മറുപടി ഇങ്ങനെ

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ എക്കാലത്തെയും മികച്ച നടി ശോഭന തന്നെയാണ്. സിനിമയില്‍ ഇടക്കാലത്ത് മാത്രം മുഖം കാണിച്ച് പോകുന്ന ശോഭന തന്നെയാണ് ഇപ്പോഴും യൂത്തന്മാരുടെയും പ്രിയപ്പെട്ട നടി. ഇഷ്ടപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ നൈന്റീസിലുള്ളവര്‍ക്ക് ഇപ്പോഴും ഉത്തരം ശോഭനയെ കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളൂ.

സിനിമില്‍ ഇടയ്ക്കിടെ മാത്രമേ അഭിനയിക്കുകയുള്ളൂ എങ്കിലും, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ശോഭന. തന്റെ നൃത്ത വിശേഷങ്ങള്‍ എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സത്യത്തില്‍ വിശേഷങ്ങളല്ല, ഡാന്‍സിനോട് താത്പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ക്ലാസുകളാണ് ഭൂരിഭാഗവും. അതിനടയില്‍ തന്റെ തന്നെ ചില മനോഹരമായ ചിത്രങ്ങളും ശോഭന പങ്കുവയ്ക്കാറുണ്ട്.

ഏപ്രിൽ 18 എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ എത്തി പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ നടിയാണ് ശോഭന. മികച്ച നർത്തകി കൂടിയായ ശോഭന ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തിന് ആണ് പ്രധാന്യം നൽകിയിരിക്കുന്നത്.

വളരെ ചെറുപ്പം മുതൽക്കേ ഭരതനാട്യം അഭ്യസിച്ച ശോഭന കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും ആണ്. ഏകദേശം 230 ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന മികച്ച നടിക്കുന്ന ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം നിരവധി അവാർഡുകൾ നേടിയെടുത്തിരുന്നു. ശോഭനയുടെ കലാ മികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലാത്ത ശോഭന ഒരു പെൺകുട്ടിയെ ദത്ത് എടുത്ത് വളർത്തുക ആയിരുന്നു. തന്റെ മകൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നാണ് ശോഭന പറഞ്ഞരുന്നത്. മകളെ ഒരു ചിത്രങ്ങളും പുറത്ത് വിടാത്ത ശോഭന മകളെ കുറിച്ച് വാചാലയാകാറുണ്ട്.

മകളുടെ കാര്യത്തിൽ തനിക്ക് അതീവ ശ്രദ്ധയാണ് എന്നും മകളുടെ വസ്ത്ര കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേൺ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി സ്‌കേർട്ട് ഒക്കെ ധരിക്കും. പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ.

അതുകൊണ്ട് ഞാൻ എപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കുമെന്നും ശോഭന പറയുന്നു.
ഇപ്പോഴതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ശോഭന പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിനിമ ചെയ്ത് പണം സമ്പാദിക്കണം എന്ന് ഇന്ന് ഈ നിമിഷം വരെയും തോന്നിയിട്ടില്ല.മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും തമിഴിൽ തന്റെ മിക്ക സിനിമകളും പരാജയം ആയിരുന്നെന്നും ശോഭന അന്ന് തുറന്ന് പറഞ്ഞു. ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം എനിക്കില്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ഹിന്ദിയിൽ മാധുരി ദീക്ഷിദ് ചെയുന്ന പോലത്തെ സിനിമകൾ ചെയ്യാൻ അന്ന് ആഗ്രഹിച്ചിരുന്നു, അങ്ങനെത്തെ സിനിമകൾ ചെയ്യാൻ ഇഷ്ടമായിരുന്നു . അങ്ങനെ അവസരവും വന്നിരുന്നു. പക്ഷെ അമ്മ അവരോട് നോ പറഞ്ഞു. അങ്ങനെ മലയാളത്തിൽ എനിക്ക് നല്ല നല്ല അവസരങ്ങൾ വരുന്നുണ്ടായിരുന്നു അങ്ങനെ അത് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞില്ല. അതിൽ ഞാൻ സംതൃപ്ത ആയിരുന്നു.

പിന്നെ ഒരുപാട് പണം സമ്പാദിക്കാമായിരുന്നു അല്ലെങ്കിൽ കുറച്ചുകൂടി വീടുകൾ വെക്കാമായിരുന്നു എന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല. എന്റെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിന് അന്ന് സംവിധായകർ സമ്മതിച്ചിരുന്നില്ല എന്നും ശോഭന ഓർക്കുന്നു. അതുപോലെ അഭിമുഖങ്ങളിൽ എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് അഭിമുഖത്തിന് കയറുന്നതിന് മുമ്പ് തന്നെ അവരോട് പറയും.പക്ഷെ വീണ്ടും അവർ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നിട്ട് അവർ തന്നെ പറയും എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും.എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന പറയുന്നു.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.അഴകും പ്രതിഭയും ഒത്തിണങ്ങിയ നായിക എന്ന രീതിയിൽ മാത്രമല്ല ശോഭന ശ്രദ്ധേയയാവുന്നത്, അപൂർവ്വസുന്ദരമായൊരു വ്യക്തിത്വം കൂടി അവർക്ക് അവകാശപ്പെടാനുണ്ട്.

More in Movies

Trending

Recent

To Top