Connect with us

വീഡിയോ കോളിലൂടെയായി മഞ്ജു വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടത് തന്നെയായിരുന്നു; ജി മാര്‍ത്താണ്ഡന്‍ പറയുന്നു

Movies

വീഡിയോ കോളിലൂടെയായി മഞ്ജു വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടത് തന്നെയായിരുന്നു; ജി മാര്‍ത്താണ്ഡന്‍ പറയുന്നു

വീഡിയോ കോളിലൂടെയായി മഞ്ജു വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടത് തന്നെയായിരുന്നു; ജി മാര്‍ത്താണ്ഡന്‍ പറയുന്നു

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്. ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹാദരവോടെ എതിരേറ്റു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. നൃത്തരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ മഞ്ജു, പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ ഭാഗമായത്. 1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം മഞ്ജുവിന് നേടിക്കൊടുത്തു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയം ദേശീയ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അര്‍ഹയാക്കി. സിനിമയില്‍ വന്ന് മൂന്നുവർഷത്തിനുള്ളിൽ തൂവല്‍ക്കൊട്ടാരം, ആറാം തമ്പുരാന്‍, കന്മദം, ദയ, കളിയാട്ടം, സമ്മർ ഇൻ ബെത്‌ലഹേം, പത്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങള്‍ അടക്കം ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെയും നിരൂപകരുടെയും അംഗീകാരം നേടിയ നായികയായി മാറി.മഞ്ജുവിനെ കുറിച്ച് സംവിധയകാൻ മാര്‍ത്താണ്ഡന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

മഞ്ജുവിനെ കണ്ടതിനെക്കുറിച്ചും സുഖമില്ലാത്ത ചേച്ചിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ചേച്ചിയോട് സംസാരിക്കാന്‍ പറ്റുമോയെന്നായിരുന്നു മഞ്ജു ചോദിച്ചത്. അങ്ങോട്ട് ഇതെങ്ങനെ ചോദിക്കുമെന്നറിയാതെ നിന്ന സമയത്താണ് മഞ്ജു മനസറിഞ്ഞത് പോലെ അതേക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞത്. വീഡിയോ കോളിലൂടെയായി മഞ്ജു വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. വല്ലാത്തൊരു മോട്ടിവേഷനായിരുന്നു അതെന്നുമായിരുന്നു മാര്‍ത്താണ്ഡന്‍ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. മഞ്ജുവിനൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കിട്ടിരുന്നു.

സഹതാരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നയാളാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജു. അഭിനയത്തിനൊപ്പം തന്നെ നൃത്തത്തേയും കൂടെക്കൂട്ടിയിട്ടുണ്ട് താരം. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളതെന്ന് മഞ്ജു പറഞ്ഞിരുന്നു. അഭിനേത്രി എന്നതിന് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് മഞ്ജു.

മഞ്ജു വാര്യർ, ഇന്ന് മഞ്ജുവാര്യമായി നടന്ന മീറ്റിംഗ് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മീറ്റിങ്ങിനിടയിൽ കുടുംബസംബന്ധമായ കാര്യങ്ങൾ സംസാരിച്ചു എൻറെ ചേച്ചിക്ക് അടുത്ത കാലത്ത് ഒരു അസുഖം പെട്ടെന്ന് പിടിപ്പെട്ടു അതിൻറെ ട്രീറ്റ്മെൻ്റിൽ ആണ് ചേച്ചി ഇപ്പോൾ. ടിനിടോമും ജോണി ആൻറണി ചേട്ടനും പോലുള്ള എൻറെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണിൽ സംസാരിച്ചത് ചേച്ചിക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു .

മഞ്ജുമായിട്ടുള്ള മീറ്റിംഗിന് ഒടുവിൽ മഞ്ജു എന്നോട് ചോദിച്ചു ചേച്ചിയോട്സംസാരിക്കാൻ പറ്റുമൊന്ന് ശരിക്കും പറഞ്ഞാൽ ഞാൻ അങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ച ഒരു കാര്യമായിരുന്നു അത് അതെങ്ങനെ മഞ്ജു എടുക്കുമെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ഇങ്ങോട്ട് ചോദിച്ചത് അങ്ങനെ ചേച്ചിയുമായി ഒരു പത്തു മിനിറ്റോളം മഞ്ജു വീഡിയോ കോൾ സംസാരിച്ചു ചേച്ചിയുടെ മുഖത്തെ സന്തോഷം ഞാൻ അപ്പോകണ്ടറിയുന്നുണ്ടായിരുന്നു .ശരിക്കും വല്ലാത്തൊരു മോട്ടിവേഷൻ ആയിരുന്നു അത്. ചേച്ചിയോടും എന്നോടും ഉള്ള മഞ്ജുവിന്റെ കരുതലിനും സ്നേഹത്തിനും ഒരുപാട് നന്ദിയെന്നായിരുന്നു മാർത്താണ്ഡൻ കുറിച്ചത്.

ചേച്ചിയുടെ എല്ലാ അസുഖങ്ങളും മാറും. ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നുണ്ട്. ധൈര്യമായിരിക്കുക. ചില സന്ദർഭങ്ങളിൽ ചിലരുടെ പെരുമാറ്റം ജീവിതത്തിൽ ചെറുതല്ലാത്ത വിസ്മയവും സന്തോഷവും നൽകും. ഭാഗ്യം വേണം, അങ്ങനുള്ളവരുമായി ഇടപെടാൻ എന്നായിരുന്നു കമന്റുകൾ.

More in Movies

Trending

Recent

To Top