Connect with us

മുൻഭർത്താവ് എനിക്ക് വേണ്ടി ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതാണ് ; ശോഭ വിശ്വനാഥ് പറയുന്നു

TV Shows

മുൻഭർത്താവ് എനിക്ക് വേണ്ടി ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതാണ് ; ശോഭ വിശ്വനാഥ് പറയുന്നു

മുൻഭർത്താവ് എനിക്ക് വേണ്ടി ചെയ്ത ഒരേയൊരു നല്ലകാര്യം അവളെ തന്നതാണ് ; ശോഭ വിശ്വനാഥ് പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.


ഇത്തവണത്തെ മത്സരാർഥികളിൽ തുടക്കം മുതൽ തന്നെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ശോഭ ഫൈനൽ ഫൈവിൽ എത്തിയിരുന്നു. ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കടന്നുവന്നയാളാണ് ശോഭ. താൻ ഒരു അയൺ ലേഡിയാണെന്നാണ് സ്വയം വിശേഷിപ്പുകാറുള്ളത്. ശോഭ തന്റെ ജീവിത കഥ ഷോയിൽ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

ബിഗ് ബോസിന് ശേഷം വളരെ കുറച്ചു അഭിമുഖങ്ങൾ മാത്രമേ ശോഭ നൽകിയിട്ടുള്ളൂ. ഇപ്പോഴിതാ, യൂട്യൂബ് ചാനലിന് നൽകിയ ശോഭയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ചിലരെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശോഭ. മറ്റാരുമല്ല ശോഭയുടെ വളർത്തുമൃഗങ്ങളാണ് അത്. ആറ് പെറ്റ്സുകളാണ് ശോഭയ്ക്ക് ഉള്ളത്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും എല്ലാം അവർ പങ്കാളികളാണെന്നും ശോഭ പറയുന്നു.

പെറ്റ്സിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടയാളെ കുറിച്ചും ശോഭ പറഞ്ഞു. തന്റെ മുൻഭർത്താവ് തനിക്ക് വേണ്ടി ചെയ്ത ഒരേയൊരു നല്ലകാര്യമാണ് അവളെ തന്നതെന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സംസാരിച്ചത്. ‘ട്വിങ്കിൾ എന്നാണ് അവൾക്ക് ഞാൻ പേരിട്ടത്. ശരിക്കും എന്റെ ജീവിതത്തിലെ ട്വിങ്കിൾ ആയിരുന്നു അവൾ. അവളുടെ ഓർമയ്ക്കായി കാലിൽ ഒരു ടാറ്റുവും ചെയ്തിട്ടുണ്ട്’,’കല്യാണം കഴിഞ്ഞ സമയത്ത് ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് എന്ന് പറ‍ഞ്ഞ് ശല്യം ചെയ്തപ്പോൾ ഒരു വാലൻഡൈൻസ് ഡേയ്ക്കാണ് എനിക്ക് അവളെ തന്നത്. ആ സമയങ്ങളിൽ എനിക്കേറ്റവും വലിയ ആശ്വാസമായിരുന്നു ട്വിങ്കിൾ.

അങ്ങനെ പറയാൻ പാടുണ്ടോയെന്ന് അറിയില്ല, എന്നാലും ഒരു കുഞ്ഞില്ലാത്ത എന്റെ വേദനയെല്ലാം ട്വിങ്കിളിന്റെ സാന്നിധ്യം മാറ്റിയിട്ടുണ്ട്’,’അച്ഛനും അമ്മയും പെറ്റ്സ് ലൗവ്വേഴ്സ് ആണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ഞാനും അങ്ങനെയാണ്. ഞാൻ ജനിക്കുമ്പോൾ മുതലേ വീട്ടിൽ പെറ്റ്സ് ഉണ്ടായിരുന്നു. ആദ്യമുണ്ടായിരുന്നത് ഒരു പോമറേനിയൻ ആയിരുന്നു. അതിന് ശേഷം ഉണ്ടായിരുന്ന ഒരു ബ്രീഡിന്റെ മരണം നേരിട്ടുകണ്ടതിന് ശേഷം അണ്ണാച്ചി (ചേട്ടൻ) ഇനി പെറ്റ്സിനെ വളർത്തില്ലെന്ന് പറഞ്ഞു. അതിന് ശേഷം അവൻ വളർത്തിയിട്ടുമില്ല, പിന്നീട് ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു’, ശോഭ വിശ്വനാഥ് പറഞ്ഞു.

തുടർന്ന് തന്റെ സഹമത്സരാർത്ഥികളെ കുറിച്ചും ശോഭ സംസാരിച്ചു. “നാദിറ എടുത്തടിച്ച് പറയുന്ന ആളാണ്, അത് തനിക്ക് ഇഷ്ടമായിരുന്നു. തുടക്കം മുതൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു സിസ്റ്റർ ബോണ്ടുണ്ട്. ഈ സീസൺ അവൾക്ക് വേണ്ടിയിട്ടുള്ളതായാണ് തോന്നിയത്. റെനീഷ പ്രായത്തേക്കാൾ പക്വത കാണിക്കുന്നൊരാളാണ്. കുടുംബത്തിന് വളരെ വാല്യു കൊടുക്കുന്ന ആളാണ്. അടഞ്ഞ ചിന്താഗതിക്കാരിയായിരുന്നു. പിന്നീട് അത് മാറി.ഷിജു ചേട്ടൻ ബിഗ് ബ്രദർ പോലൊരു ഫിഗർ ആയിരുന്നു. പല അവസരങ്ങളിലും നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്. ഷിജു ചേട്ടൻ ഒരു കംഫേർട്ട് സോണാണ്. വിഷ്ണു ഫുൾ ഓൺ എനർജിയാണ്. രണ്ടിന്റേയും എക്സ്ട്രീം ആണ്. ഒന്നുകിൽ ഫുൾ എനർജി അല്ലെങ്കിൽ ഡൗൺ. തുടക്കത്തിൽ ഗംഭീര അടിയായിരുന്നു. അവസാനമായപ്പോൾ വലിയ ഇഷ്ടമായി. വില്ലനിസം കാണിക്കുമെങ്കിലും അവൻ ആള് പാവമാണ്.

മിഥുൻ മകനാണ്. തുടക്കത്തിൽ ഒട്ടും ഇഷ്ടമല്ലാത്ത വ്യക്തിയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ഭയങ്കര പാവമാണെന്നും ഒറിജിനലാണെന്നും തോന്നി. അവൻ വന്ന സാഹചര്യവും അവന്റെ കാര്യങ്ങളുമൊക്കെ വളരെ ജനുവിനായാണ് തോന്നിയത്. ജുനൈസ് 100 ശതമാനം ഒറിജിനലായി നിന്നയാളാണ്. നമ്മുക്ക് സ്നേഹിക്കാൻ തോന്നുന്നൊരു ആളാണ്. ഒരു ബേബി ബ്രദറാണ്,” ശോഭ പറഞ്ഞു.

More in TV Shows

Trending

Recent

To Top