40 വർഷങ്ങൾക്ക് ശേഷം ഷീല വീണ്ടും സംവിധായികയാവുന്നു…
മലയാളത്തിന്റെ പ്രിയ നായിക ഷീല നാലു പതിറ്റാണ്ടിനുശേഷം സംവിധായികയാവുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീലയാണ് നിർവഹിക്കുന്നത്. ഒരു വർഷമായി ഷീല തിരക്കഥ എഴുതുന്ന ജോലിയിലായിരുന്നു. ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. താരങ്ങളെ തീരുമാനിച്ചിട്ടില്ല.
ഷീലയുടെ തിരക്കഥയിൽ മകൻ വിഷ്ണു സംവിധായകനാവുമെന്ന് വാർത്ത ഉണ്ടായിരുന്നു.എന്നാൽ ഈ പ്രോജക്ട് ഇപ്പോൾ ഉണ്ടാകില്ല.ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്ന ഷീല 1962-ൽ ഭാഗ്യജാതകത്തിലൂടെയാണ് അഭിനയരംഗത്തു എത്തിയത്.
ആറ് പതിറ്റാണ്ട് അടുക്കുകയാണ് മൂന്നു ഭാഷകളിലായി ഷീലയുടെ കരിയർ.യക്ഷഗാനമാണ് ഷീല സംവിധാനം ചെയ്ത ആദ്യ സിനിമ. 1979ൽ ശിഖരങ്ങൾ എന്ന സിനിമയും ഷീല സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമയിലും ഷീലയായിരുന്നു നായിക.പുതിയ സിനിമയിൽ ഷീല അഭിനയിക്കുന്നില്ലെന്നാണ് റിപോർട്ടുകൾ.
Sheela Direct movie after 40 years….