Connect with us

‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവും, ഗാനം പിന്‍വലിച്ചില്ലെങ്കില്‍ ‘പത്താന്‍’ സിനിമ ബഹിഷ്‌കരിക്കും; ശ്രീരാമസേന

News

‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവും, ഗാനം പിന്‍വലിച്ചില്ലെങ്കില്‍ ‘പത്താന്‍’ സിനിമ ബഹിഷ്‌കരിക്കും; ശ്രീരാമസേന

‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവും, ഗാനം പിന്‍വലിച്ചില്ലെങ്കില്‍ ‘പത്താന്‍’ സിനിമ ബഹിഷ്‌കരിക്കും; ശ്രീരാമസേന

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുത്തന്‍ ചിത്രമാണ് ‘പത്താന്‍’. പുറത്തെത്തിയ ചിത്രത്തിലെ ഗാനം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായതും വിവാദത്തിലായതും. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനോട് ‘ബേഷാരം രംഗ്’ എന്ന ഗാനം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ശ്രീരാമസേന.

ഇത് പഴയ കാലമല്ലന്നും ‘ബേഷാരം രംഗ്’ എന്ന ഗാനം പിന്‍വലിച്ചില്ലെങ്കില്‍ ‘പത്താന്‍’ സിനിമ ബഹിഷ്‌കരണത്തിനുള്ള പ്രചാരണം നടത്തുമെന്നും ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് പറഞ്ഞു. ‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ‘കാവി നിറം നാണമില്ലാത്തതാണെന്ന് പാട്ടില്‍ പറയുന്നു.

ദാവൂദ് ഇബ്രാഹിമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും നിരീശ്വരവാദികളുടെയും കൈകളിലാണ് ബോളിവുഡ്. അവര്‍ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അവരുടെ വിശ്വാസ വ്യവസ്ഥയെ ആക്രമിക്കുകയാണ്’ എന്നും മുത്തലിക് പറഞ്ഞു. മാത്രമല്ല, ആമിര്‍ ഖാന്‍ ചിത്രം ‘പികെ’യില്‍ ഹിന്ദു ദൈവങ്ങളെ അരോചകമായാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ ബുര്‍ഖ ധരിച്ച ആളുകള്‍ പള്ളിയില്‍ നൃത്തം ചെയ്യുന്നതോ നൃത്തമോ കാണിക്കട്ടെ. ഇത്തരത്തിലുള്ള സിനിമകള്‍ ലിവിംഗ് ടുഗതര്‍, ലവ് ജിഹാദ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് അത് ഗൗരവമായി കാണണം’. പ്രമോദ് മുത്തലിക് പറഞ്ഞു.

‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലുമുണ്ടാകാത്ത പ്രശ്‌നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തെ ചൊല്ലി നടക്കുന്നത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

More in News

Trending

Recent

To Top