Connect with us

താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു, പെണ്‍കുട്ടികള്‍ക്ക് തന്നോട് അസൂയ; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

News

താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു, പെണ്‍കുട്ടികള്‍ക്ക് തന്നോട് അസൂയ; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു, പെണ്‍കുട്ടികള്‍ക്ക് തന്നോട് അസൂയ; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സ്‌കൂള്‍ കാലഘട്ടം മുതല്‍ താന്‍ നിരന്തരം ബുള്ളി ചെയ്യപ്പെടുകയും സ്ലട്ട് ഷേം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയ.

താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. എന്തോ കാരണത്താല്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അതുകൊണ്ട് എപ്പോഴും പ്രിന്‍സിപ്പലിനെ കാണണമായിരുന്നു എന്നാണ് പ്രിയ പറയുന്നത്. സ്‌കൂളില്‍ സ്ലീവ്‌ലെസ് ധരിക്കാന്‍ പറ്റില്ലായിരുന്നു. അതുപോലെ ബോയ്‌സിനോട് സംസാരിക്കാന്‍ പറ്റില്ല.

ആണ്‍കുട്ടികളോട് സംസാരിച്ചാല്‍ മോശക്കാരിയാവും. ‘അവള്‍ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവള്‍ക്ക് നല്ല മാര്‍ക്ക് കിട്ടും’ എന്നായിരുന്നു പൊതുവെ ടീച്ചര്‍മാര്‍ തന്നെ കുറിച്ച് പറയാറ്. കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അവരുടെ മാതാപിതാക്കളോട് പറയുന്നത് ഇതാണ്. കാരണം താന്‍ ആണ്‍കുട്ടികളുമായി പെട്ടെന്ന് ജെല്‍ ആവും.

പെണ്‍കുട്ടികള്‍ക്ക് എപ്പോഴും അസൂയയും ഇന്‍സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അത് കാരണം അവര്‍ക്ക് ആര്‍ക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു.എന്തോ കാരണത്താല്‍ താന്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അത് പെണ്‍കുട്ടികളില്‍ അസൂയ ഉണ്ടാക്കി. സീനിയര്‍ ചേട്ടന്‍, ജൂനിയര്‍ ബോയ്‌സ്, ക്ലാസിലുള്ള ബോയ്‌സ് എല്ലാവരുമായും താന്‍ സംസാരിക്കുമായിരുന്നു.

തനിക്ക് എപ്പോഴും പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പോവേണ്ടി വന്നിരുന്നു. കണ്ണ് എഴുതിയതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അടുത്ത വര്‍ഷം ടീച്ചര്‍മാര്‍ പ്രിയയുമായി കൂട്ടു കൂടേണ്ട എന്ന് പറയും. അങ്ങനെയാണ് താന്‍ വിഷമങ്ങള്‍ ഒറ്റയ്ക്ക് നേരിടാന്‍ പഠിച്ചത് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

More in News

Trending

Recent

To Top