Connect with us

സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍, ഞാന്‍ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം

Malayalam

സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍, ഞാന്‍ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം

സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍, ഞാന്‍ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തെ നിരവധി പേരാണ് പിന്തുടരുന്നത്.ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. വ്യത്യസ്തമായ വസ്ത്രധങ്ങള്‍ ധരിച്ചാണ് പൊതുസ്ഥലങ്ങളില്‍ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹണി റോസിനെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

ഇതിനിടെ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറി ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. താന്‍ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്‌നമെന്ന് ഹണി റോസ് പറയുന്നു.

‘എന്റെ കാര്യത്തില്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാന്‍ തന്നെയാണ്, ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്.

ഞാനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യും. സൗന്ദര്യത്തിന്റെ രഹസ്യമൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

പെട്ടന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷെ അത് പരിഹരിച്ച് മുന്നോട്ട് പോകാനും എനിക്ക് പറ്റും. പലപ്പോഴും കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഞാനത് ചെയ്താല്‍ ശരിയാകുമോ എന്ന തോന്നല്‍ ഉണ്ടാകും. പക്ഷെ എനിക്കത് പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും.’ എന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top