Connect with us

“കൂട്ടുകാരന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ വന്നതാണ് പക്ഷെ നടന്നത് ഞങ്ങളുടെ വിവാഹവും” കല്യാണത്തെപ്പറ്റി മനസ് തുറന്ന് ഷംന കാസിം

Actress

“കൂട്ടുകാരന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ വന്നതാണ് പക്ഷെ നടന്നത് ഞങ്ങളുടെ വിവാഹവും” കല്യാണത്തെപ്പറ്റി മനസ് തുറന്ന് ഷംന കാസിം

“കൂട്ടുകാരന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ വന്നതാണ് പക്ഷെ നടന്നത് ഞങ്ങളുടെ വിവാഹവും” കല്യാണത്തെപ്പറ്റി മനസ് തുറന്ന് ഷംന കാസിം

ഷംന കാസിമിനെ ഒരു നടി എന്നപോലെ നർത്തകിയായും പ്രേക്ഷകർ ഏറെ സ്നേഹിക്കുന്നു. അന്യഭാഷകളിൽ പോയി പൂർണ എന്ന പേരിൽ പൂർണതയേകുന്ന കഥപാത്രങ്ങളുമായി ഷംന മലയാളി സാന്നിധ്യം ഉറപ്പിച്ചു. കുറച്ചു നാളുകളായി ഷംന കുഞ്ഞ് മകൻ ഹംദുവിന്റെ കാര്യങ്ങൾ കൃത്യതയോടെ നോക്കി നടത്തുന്ന അമ്മ കൂടിയാണ്.

ഇപ്പോൾ ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് ഷംന കാസിം.പുള്ളിക്കാരന്‍ ഗോള്‍ഡന്‍ വിസ ചെയ്യുന്നുണ്ടായിരുന്നു. കൊറോണയുടെ സമയത്ത് ദുബായില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ഒരു ഈദിനാണ്. അന്ന് എന്നോട് ഗോള്‍ഡന്‍ വിസ തരുന്നതിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അങ്ങനെയാണ് പരിപാടിയ്ക്ക് പോകുന്നത്. അവിടെ വച്ച് കണ്ടു. ഞങ്ങളുടെ കോമണ്‍ കസിന്‍ വഴിയൊ മറ്റോ സംസാരം വന്നപ്പോള്‍ അതൊരു കല്യാണത്തിലേക്ക് വഴി മാറി. ഞങ്ങള്‍ സംസാരിച്ചപ്പോഴും പരസ്പരം ഇഷ്ടം തോന്നിയിരുന്നുവെന്നാണ് ഷംന പറയുന്നത്.മമ്മിയാണ് ചോദിക്കാം എന്ന് ആദ്യം പറയുന്നത്. വളരെ ഹാര്‍ഷ് ആയിട്ട് സംസാരിക്കുന്ന ആളാണെന്ന് ചിലപ്പോള്‍ തോന്നും. പക്ഷെ എവിടെയോ ഇഷ്ടം തോന്നി. പരിപാടിയുടെ പിറ്റേദിവസം ഒരു ഫങ്ഷന് ചെല്ലാന്‍ പറഞ്ഞിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞുവെങ്കിലും എനിക്ക് പോകാന്‍ പറ്റിയില്ല. പുള്ളിക്കാരന്‍ വിളിച്ച് ഇനി വരണ്ടാ എന്ന് പറഞ്ഞു. അത് ദേഷ്യമായി. ഇന്നേ വരെ ഒരാളുമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അതിനാല്‍ പിറ്റേ ദിവസം നമുക്കൊന്ന് കണ്ട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും ഷംന പറയുന്നു.തെറ്റിദ്ധാരണ ക്ലിയര്‍ ചെയ്യാമല്ലോ. പോകുന്നതിന് മുമ്പ് ലഞ്ചിന് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ലഞ്ചിന് പോവുകയും ഞങ്ങള്‍ സംസാരിക്കുകയും ചെയ്തു.

ആ ലഞ്ചാണ് വിവാഹത്തിലേക്ക് എത്തിയത്. അന്ന് അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചൊക്കെ പറഞ്ഞു. എനിക്ക് വളരെ ജെനുവിനായി തോന്നി. ചിലരെ ഇഷ്ടപ്പെടാന്‍ കൂടുതലൊന്നും അറിയേണ്ടതില്ല എന്ന് പറയില്ലേ. അദ്ദേഹം വളരെ ജെനുവിനായിരുന്നു. വളരെ ഓപ്പണായിരുന്നു. എവിടെയോ എനിക്ക് ഇഷ്ടം തോന്നിയെന്നാണ് താരം പറയുന്നത്.ആദ്യം ഇഷ്ടം പറയുന്നതും ഞാനാണ്. അതിലൊരു കോമഡിയുണ്ട്. അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരന്‍ എന്നെ കല്യാണം ആലോചിച്ചിരുന്നു. ഇക്കാര്യം ഷംനയുടെ വീട്ടില്‍ ചോദിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞില്ല. പിന്നീടൊരു ദിവസം ഇങ്ങനെ കൂട്ടുകാരന്‍ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞതായി എന്നോട് പറഞ്ഞു. എന്നാല്‍ കൂട്ടുകാരനോട് പറഞ്ഞോളൂ, എനിക്ക് കൂട്ടുകാരനെയല്ല ഇയാളെ ആണ് ഇഷ്ടമെന്ന് എന്നായിരുന്നു എന്റെ മറുപടിയെന്നും താരം പറയുന്നു.

ഞാന്‍ ഒരുപാട് ബഹളം വച്ചാലും അദ്ദേഹം ശാന്തമായിരിക്കും. എന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. സിനിമ കാണുന്ന കൂട്ടത്തിലല്ല. മെയിലായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം. അന്ന് സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ വരികയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ഇവരുടെ പേജില്‍ പോകാന്‍ സാധ്യതയുണ്ട്. അതിലും നല്ലത് നമ്മള്‍ തന്നെ പറയുന്നതാണെന്ന് ഞാന്‍ ഇക്കയോട് പറഞ്ഞുവെന്നും താരം പറയുന്നു.എന്റെ പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഇക്ക പറഞ്ഞത് ഈ ഇത്ര വലിയ സംഭവം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാണ്. നീ ഒരു ഫോട്ടോ അല്ലേ ഇട്ടുള്ളൂ, എനിക്ക് എന്റെ ഫോണ്‍ സ്വിച്ച് ഓഫാക്കേണ്ടി വന്നുവെന്നും ഇക്ക പറഞ്ഞു. ഞാന്‍ ഡാന്‍സറും നടിയുമൊക്കെ ആണെന്ന് അറിയാമായിരുന്നുവെങ്കിലും മറ്റ് ഭാഷകളിലെക്കെ ഇത്രയും റീച്ചുണ്ടെന്നും അറിയില്ലായിരുന്നുവെന്നും ഷംന കൂട്ടിച്ചേര്‍ക്കുന്നു.

More in Actress

Trending