Connect with us

ഒരു ‘ക്വിക്ക് ചാറ്റ്’; മാതൃത്വം ആസ്വദിക്കുന്നതിനിടയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഷംന കാസിം

Movies

ഒരു ‘ക്വിക്ക് ചാറ്റ്’; മാതൃത്വം ആസ്വദിക്കുന്നതിനിടയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഷംന കാസിം

ഒരു ‘ക്വിക്ക് ചാറ്റ്’; മാതൃത്വം ആസ്വദിക്കുന്നതിനിടയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഷംന കാസിം

ഏപ്രിലിൽ നാലിനാണ് ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിൻ്റെ പേര്. കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്

അതേസമയം, ഇപ്പോൾ സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത് നിൽക്കുകയാണ് ഷംന. വിവാഹം കഴിഞ്ഞതോടെയാണ് താരം ഇടവേളയെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ പങ്കാളി. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ദുബായിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഷംന ഷാനിദിനെ പരിചയപ്പെടുന്നത്.

തുടർന്ന് ഇഷ്ടത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹശേഷം അധികം വൈകാതെ തന്നെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചത്. പ്രസവ കാലത്തെ തന്റെ വിശേഷങ്ങളെല്ലാം ഷംന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ​പ്രസവത്തിന്റെ വീഡിയോയും മകന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഹംദാൻ ആസിഫ് അലി എന്നാണ് മകന് ഷംനയും ഷാനിദും പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞിനെ നോക്കുന്ന തിരക്കുകൾക്കിടയിലും ആരാധകരുമായി സംവദിക്കാനും കുറച്ചു സമയം കണ്ടെത്തിയിരിക്കുകയാണ് ഷംന. ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എയിലാണ് ഷംന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഷംന മറുപടി നൽകുന്നുണ്ട്.. താൻ ഉടൻ തന്നെ ടെലിവിഷൻ പരിപാടികളിലേക്കെല്ലാം തിരിച്ചെത്തുമെന്നും ഷംന പറഞ്ഞു.

ഒരു ‘ക്വിക്ക് ചാറ്റ്’ എന്ന് പറഞ്ഞു കൊണ്ടാണ് ഷംന ക്യൂ ആൻഡ് എ ആരംഭിച്ചത്. കുഞ്ഞിനെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു ഷംനയ്ക്ക് വന്ന ആദ്യ ചോദ്യം. ഹംദു എന്നാണ് കുഞ്ഞിനെ വിളിക്കുന്നതെന്ന് താരം പറഞ്ഞു. മാതൃത്വം ആസ്വദിക്കുന്നുണ്ട് എന്ന് കരുതുന്നു, സ്കിൻ കെയറിനെ കുറിച്ച് പറയൂ എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു ഒരു ആരാധികയുടെ ചോദ്യം.എല്ലാം നല്ല രീതിയിൽ പോകുന്നു. ഉറക്കമില്ലാത്ത രാത്രികൾ കാരണം എന്റെ കണ്ണിനടിയിൽ കറുത്ത പാടുകളാണ് അതിന് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് ഷംന പറഞ്ഞു. നോർമൽ ഡെലിവറി ആയിരുന്നോ സി-സെക്ഷൻ ആയിരുന്നോ എന്ന ചോദ്യത്തിന് നോർമൽ ആയിരുന്നുവെന്നും ഷംന വ്യക്തമാക്കി. പ്രണയവിവാഹം ആയിരുന്നോ അതോ അറേഞ്ചഡ് ആയിരുന്നോ എന്ന ചോദ്യത്തിന് ലവ് കം അറേഞ്ചഡ് എന്നായിരുന്നു ഷംനയുടെ മറുപടി.

കുഞ്ഞിന്റെ പേരും ചിത്രങ്ങളും ഫോണിന്റെ വോൾപേപ്പറുമെല്ലാം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പങ്കുവച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ ഒക്കെ നിങ്ങളെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ ആരാധകനോട് താൻ ഉടൻ തിരിച്ചു വരുമെന്നും ഷംന പറഞ്ഞു. വളരെ കുറച്ചു ചോദ്യങ്ങൾക്ക് മാത്രമാണ് ഷംന മറുപടി നൽകിയത്. ഹംദാനെ നോക്കാൻ സമയമായി എന്ന് പറഞ്ഞ് താരം ക്യൂ ആൻഡ് എ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

നാനിയും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തിയ ദസറ എന്ന തെലുങ്ക് ചിത്രമാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മലയാളത്തിലും തെലുങ്കിലുമായി ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും താരം എത്തുന്നുണ്ടായിരുന്നു. അതിനിടയിൽ ആയിരുന്നു വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ. എന്നാൽ അധികം വൈകാതെ തന്നെ സ്‌ക്രീനിൽ കാണാമെന്ന സൂചനയാണ് ഇപ്പോൾ ക്യൂ ആൻഡ് യിലൂടെഎ ഷംന ആരാധകർക്ക് നൽകിയിരിക്കുന്നത്.

More in Movies

Trending

Recent

To Top