Connect with us

സ്ക്രിപ്റ്റ് വായിച്ച ശേഷം രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു ;ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായി വിനോദ് ഗുരുവായൂര്‍.

Movies

സ്ക്രിപ്റ്റ് വായിച്ച ശേഷം രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു ;ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായി വിനോദ് ഗുരുവായൂര്‍.

സ്ക്രിപ്റ്റ് വായിച്ച ശേഷം രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു ;ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായി വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂരിന്റെ രചനയിൽ ദീപൻ സംവിധാനം ചെയ്ത്2012-ൽ പുറത്തിറങ്ങിയ ഒ ചിത്രമാണ് ഹീറോ .ഇതിൽ പൃഥ്വിരാജ് സുകുമാരൻ , ശ്രീകാന്ത് , യാമി ഗൗതം , അനൂപ് മേനോൻ , കോട്ടയം നസീർ , ബാല , നന്ദു , തലൈവാസൽ വിജയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ഹീറോ റിലീസിന്റെ 11 വര്‍ഷത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് വിനോദ് ഗുരുവായൂര്‍. ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിനോദായിരുന്നു. യാമി ഗൗതം, ശ്രീകാന്ത്, അനൂപ് മേനോന്‍, തലൈവാസല്‍ വിജയ്, കോട്ടയം നസീര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിച്ചത്.ഇന്നും ചാനലിൽ ഈ സിനിമ വന്നാൽ ഒരുപാടു ഫോൺ കാൾ വരും. പൃഥ്വിരാജ് എന്ന നടന്റെ ഹീറോയിസം ഒരുപാടു ഉപയോഗപ്പെടുത്തിയ സിനിമ ആയിരുന്നു ഹീറോ. അനിൽ മുരളി എന്ന നടനാണ് രാജുവിനോട് ഹീറോയുടെ കഥ പറയുന്നത്.

അന്ന് തന്നെ പാലക്കാട് ഉണ്ടായിരുന്ന രാജുവിന്റെ കാൾ എനിക്ക് വന്നു. നാളെ കാലത്തു കാണണം. ഞാൻ അവിടെ എത്തി, വിശദമായി കഥ പറഞ്ഞു. അടുത്ത ദിവസം സ്ക്രിപ്റ്റ് വായിക്കാമെന്നു പറഞ്ഞാണ് അന്ന് പോരുന്നത്. ആ സമയത്തു പുതിയ മുഖം ഹിറ്റായി നിൽക്കുന്നു. അത് കൊണ്ട് തന്നെ ദീപൻ സംവിധാനം ചെയ്യണമെന്ന് ഞങ്ങളുടെ ആഗ്രഹം രാജുവിനോട് പറഞ്ഞപ്പോൾ സന്തോഷത്തോടെ അത് സ്വീകരിക്കുകയായിരുന്നു.

അടുത്ത ദിവസം സ്ക്രിപ്റ്റ് വായിച്ചു. അന്ന് എഴുന്നേറ്റു നിന്നു കൈ തന്നു രാജു. രാജുവിന്റെ മുഖത്തെ ആ ത്രില്ല് ഇന്നും ഞാൻ ഓർക്കുന്നു. രാജുവിന്റെ ആദ്യ തീരുമാനം ഇതായിരുന്നു. ഡ്യൂപ് ആയി അഭിനയിക്കുന്ന ഞാൻ ഈ സിനിമ യിൽ ഡ്യൂപ്പ് ഉപയോഗിക്കില്ല. ഞാൻ ശരിക്കും വിഷമത്തിലായി. ഒരുപാടു റിസ്ക് എടുത്തു ചെയ്യേണ്ട സീനുകൾ എഴുതി വച്ചിട്ടുണ്ട്. വല്ല അപകടം സംഭവിച്ചാൽ. പക്ഷെ രാജു സമ്മതിച്ചില്ല. ഷൂട്ട് നടക്കുമ്പോൾ പല ദിവസവും ചെറിയ അപകടങ്ങൾ ഉണ്ടായിരുന്നു.
എനിക്ക് പലപ്പോഴും വിഷമം തോന്നിയിരുന്നെങ്കിലും പൃഥ്വിരാജിന്റെ എനർജി എന്നെ അതിശയിപ്പിച്ചിരുന്നു.

ഒപ്പം വലിയ സിനിമകൾ എഴുതുമ്പോൾ കിട്ടിയിരുന്ന വലിയ സന്തോഷത്തിലുമായിരുന്നു ഞാൻ. അന്ന് ഹീറോ, മലയാളത്തിനേക്കാളും സൂപ്പർ ഹിറ്റായി ഓടിയത് ഹിന്ദിയിലും, തെലുങ്കിലും, തമിഴ് ലും ആയിരുന്നു. ദീപന്റെ ഷോട്ടുകൾ, പിന്നെ ഒപ്പം നിന്ന പ്രൊഡ്യൂസർ സെവൻ ആർട്സ് വിജയകുമാർ സാർ. ഇവരെ ഒന്നും ഓർക്കാതെ ഈ നിമിഷവും കടന്നു പോകില്ല. അതിൽ എഴുതിയ ഒരു ഡയലോഗ് ഇന്നും പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു വെള്ളിയാഴ്ചയാണ് എല്ലാം തീരുമാനിക്കുന്നത്. ഇന്ന് അവന്റെ വെള്ളിയാഴ്ച്ച ആണ്. പൃഥ്വിയുടെ വെള്ളിയാഴ്ചകൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഒപ്പം ഹീറോയുടെയും എന്നായിരുന്നു പോസ്റ്റ്.

More in Movies

Trending

Recent

To Top