Connect with us

ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവും, എന്റെ സമ്മതത്തോടെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; ഷക്കീല

Actress

ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവും, എന്റെ സമ്മതത്തോടെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; ഷക്കീല

ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവും, എന്റെ സമ്മതത്തോടെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരുന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെ ആണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്.

നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല. ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്‍ക്കാന്‍ ഷക്കീല തീരുമാനിച്ചത്. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. നടിയുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും, തന്റെ കാമുകന്‍ തന്റെ സമ്മതത്തോടെ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതിനെ കുറിച്ചും ആണ് നടി പറയുന്നത്. ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. പ്രശ്‌നങ്ങള്‍ വരുമെന്ന് എനിക്കറിയാം ആയിരുന്നു, അതിനാല്‍ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ചെയ്‌തോ എന്ന് ഞാന്‍ തന്നെ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്.

ഇഷ്ടപ്പെട്ട ആള്‍ സന്തോഷമായിരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത് ഷക്കീല പറഞ്ഞു. എന്നാല്‍ ആളുടെ പേര് നടി വെളിപ്പെടുത്തിയില്ല. ഈ വിവാഹം അദ്ദേഹത്തിന്റെ കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും ഷക്കീല പറഞ്ഞു. പ്രണയങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മുക്കാല്‍ ഭാഗം പേരെയും വിട്ട് പോകുക താന്‍ തന്നെയാണെന്ന് നടി പറയുന്നു.

പക്ഷെ കരയുന്നതും ഞാന്‍ തന്നെ ആയിരിക്കും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നോ എന്ന് തോന്നും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തില്‍ പ്രശ്‌നം വരും. നടക്കില്ല എന്ന് തനിക്കറിയാമെന്നും ഷക്കീല വ്യക്തമാക്കി.

Continue Reading
You may also like...

More in Actress

Trending

Recent

To Top