ഷക്കീല ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു !!!
ഷക്കീല ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു !!!
ഒരുകാലത്ത് മാദക രംഗങ്ങളിലൂടെ തെന്നിന്ത്യ കീഴടക്കിയ അഡല്‍റ്റ് ചിത്രങ്ങളിലെ നായിക ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുകയാണ്. ബോളിവുഡ് താരം റിച്ചയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. റിച്ച ചദ്ദ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കു വെച്ചിരിക്കുന്നത്.
നഗ്നത ആഭരണങ്ങള്‍ കൊണ്ട് മറച്ച ഷക്കീലയുടെ പോസ്റ്റര്‍ ആയിരുന്നു ആദ്യം പുറത്തു വന്നത്. എന്നാല്‍ ഇപ്പോള്‍ വിസ്‌ക്കി ഗ്ലാസില്‍ ഇറങ്ങി നില്‍ക്കുന്ന മോണോക്കിനി ധരിച്ച റിച്ചയുടെ രണ്ടാം പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. റിച്ച ചദ്ദ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കു വെച്ചിരിക്കുന്നത്.
ഷക്കീലയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഇറങ്ങുന്നത്. മലയാളി താരം രാജിവ് പിള്ളയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
shakeela movie second poster released
