ഷാരൂഖ് ഖാന്റെ മകളും സിനിമ ലോകത്തേക്ക്!
By
Published on
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അഭിനയരംഗത്തേക്ക്. ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന അഭിനയിച്ചത്. അടുത്തിടെയാണ് ലണ്ടനിലെ ആര്‍ഡിങ്ലൈ കോളേജില്‍നിന്നു സുഹാന ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
സുഹാനയുടെ സുഹൃത്തും സഹപാഠിയുമായ തിയോ ജിമെനോയാണ് ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ സംവിധാനം ചെയ്തത്. ജിമെനോയാണ് സിനിമയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
നേരത്തേ നാടകത്തില്‍ സുഹാന അഭിനയിച്ചിട്ടുണ്ട്. സുഹാനയുടെ ബോളിവുഡ് പ്രവേശനം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Shah Rukh Khan’s daughter Suhana Khan Makes Film Debut, The Grey Part of Blue, Short Film
Continue Reading
You may also like...
Related Topics:sharukh khan