Bollywood
ഷാരൂഖ് ഖാന്‍ പത്താനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; ചിത്രം ബംബര്‍ ഹിറ്റായപ്പോള്‍ നടന് കിട്ടിയ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!
ഷാരൂഖ് ഖാന്‍ പത്താനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; ചിത്രം ബംബര്‍ ഹിറ്റായപ്പോള്‍ നടന് കിട്ടിയ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!
നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്‍ ഷാരൂഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്‍. റിലീസിന് മുന്നേ വിവാദങ്ങളും വിമര്‍ശനങ്ങളും ഒട്ടേറെ വന്നെങ്കിലും തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ബോളിവുഡിനൊരു കൈത്താങ്ങായിരുന്നു ചിത്രം. യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 1050 കോടിയിലേറെ രൂപയാണ് വരുമാനം നേടിയത്.
‘നിങ്ങള്‍ ഒരിക്കലും യാത്ര മതിയാക്കി മടങ്ങരുത്. മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്. എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’ എന്നായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ പറഞ്ഞത്.
ഇപ്പോഴിതാ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍ പ്രതിഫലം വാങ്ങിയില്ലെന്നാണ് വിവരം. സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാര്‍ ആയിരുന്നു യഷ് രാജ് ഫിലിംസിനും നടനുമുണ്ടായിരുന്നത്. അതായത് നിര്‍മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം. ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍താരങ്ങളും നിര്‍മാണ കമ്പനികളും തമ്മില്‍ ഈ വിധത്തിലുള്ള കരാര്‍ ഇപ്പോള്‍ പതിവാണ്.
270 കോടിയാണ് സിനിമയുടെ ബജറ്റ്. ഇന്ത്യയില്‍ നിന്ന് 545 കോടിയും വിദേശത്ത് നിന്ന് 396 കോടിയും ചിത്രം വരുമാനം നേടി. ഇന്ത്യയിലെ വിതരണക്കാര്‍ക്ക് 246 കോടിയും വിദേശത്തെ വിതരണക്കാര്‍ക്ക് 178 കോടിയും വരുമാനം നേടാനായി. 150 കോടിയാണ് സാറ്റ്‌ലൈറ്റ് വരുമാനം. 30 കോടിയോളം രൂപയ്ക്ക് പാട്ടുകളുടെ അവകാശം വിറ്റുപോയി. നിര്‍മാതാക്കള്‍ക്ക് ലഭിച്ചതില്‍ നിന്നും 200 കോടിയോളം രൂപ ഷാരൂഖ് ഖാന് പ്രതിഫലമായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.