News
കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ അന്തരിച്ചു
കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ അന്തരിച്ചു
പ്രശസ്ത കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ (25) അന്തരിച്ചു. ആസ്‌ട്രോ എന്ന കെപോപ് ബാന്‍ഡിലെ അംഗമാണ് മൂണ്‍ബിന്‍. ദക്ഷിണ കൊറിയന്‍ ന്യൂസ് ഔട്ട്‌ലെറ്റായ സൂംപിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 8.10 ഓടെയാണ് സിയോളിലെ ഗംഗ്‌നം ജില്ലയിലെ വീട്ടില്‍ മൂണ്‍ബിന്നിനെ മാനേജര്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂണ്‍ബിന്‍ ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
2016 ഫെബ്രുവരി 23 നാണ് മൂണ്‍ബിന്‍ എന്റര്‍ടെയിന്‍മെന്റ് രംഗത്ത് എത്തുന്നത്. പ്രശസ്ത കെഡ്രാമയായ ‘ബോയ്‌സ് ഓവര്‍ ഫഌവഴ്‌സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂണ്‍ബിന്‍ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാന്‍ഡില്‍ അംഗമാകുന്നത്.