Connect with us

ഗുജറാത്തിന്റെ മുഖച്ഛായ മാറ്റി, വളരെ ദയനീയമായിരുന്ന അഹമ്മദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് മോദി; പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

Malayalam

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മിക്കപ്പോഴും താരത്തിനെതിരെ സൈബര്‍ ആക്രമണം നടക്കാറുമുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേള്‍ക്കുന്നത്.

വളരെ ദയനീയമായിരുന്ന അഹമ്മദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്. മഴ പെയ്താല്‍ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാനായത്.

ജനങ്ങളിലേക്ക് അത്രമാത്രം ഇറങ്ങി ചെന്ന്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നയാളാണ് നരേന്ദ്ര മോദി. എന്റെ ജീവിതത്തിലുണ്ടായ, ഞാന്‍ അനുഭവിച്ച പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലൂടെയാണ് ഞാന്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും അറിഞ്ഞത്. ഇതിനെയാണ് ബിജെപി പ്രചരണമെന്നൊക്കെ പറയുന്നതെന്നും ഉണ്ണി ആരോപിച്ചു.

നമ്മുടെ മുന്നിലൂടെ വളര്‍ന്നു വരുന്ന ഒരാള്‍ പ്രധാനമന്ത്രി ആയതിലും സന്തോഷമാണുള്ളത്. കേരള സന്ദര്‍ശനത്തിനെത്തിയ വേളയില്‍ ഗുജറാത്തിയില്‍ സംസാരിച്ച് തന്നെ പരിചയപ്പെടുത്തിയത് വലിയ കാര്യമായാണ് അനുഭവപ്പെട്ടത്.

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോഴും പിറന്നാളാശംസ നേരുമ്പോഴൊക്കെ വ്യക്തിപരമായ അക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇത് പിന്നെ ഞാന്‍ ചെയ്യുന്ന സിനിമയിലേക്ക് എത്തിക്കുന്നു. മതപരമായ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top