Connect with us

അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ സാധിക്കും; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉണ്ണിമുകുന്ദന്‍?

Malayalam

അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ സാധിക്കും; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉണ്ണിമുകുന്ദന്‍?

അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ സാധിക്കും; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉണ്ണിമുകുന്ദന്‍?

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. രാഷ്ട്രീയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള താരം തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പതിവാണ്. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ചാണ് കൂടുതല്‍ ചര്‍ച്ച. നടന്‍ സുരേഷ് ഗോപി തൃശൂര്‍ മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇതിനൊപ്പം ഉണ്ണിമുകുന്ദന്‍ കൂടി ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവാനാണ് സാധ്യതയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നിലപാട് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഉണ്ണി മുകുന്ദനെയും ഉള്‍പ്പെടുത്തിയാണ് ബിജെപി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് സൂചനകള്‍. ഉണ്ണിയെ സ്ഥാനാര്‍ഥി പട്ടികയില്‍ ആലോചിച്ചേക്കും എന്നും ദേശിയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ടയിലാണ് ഉണ്ണിയെ മത്സരിപ്പിച്ചേക്കുക.

കാരണം ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് ഇത്തവണ പിടിക്കാന്‍ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി. ഒപ്പം കുമ്മനം രാജശേഖരനെയും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ടയില്‍ അയ്യപ്പ ഭക്തി തന്നെ മുറുകെ പിടിക്കാന്‍ തന്നെയാണ് ഇത്തവണയും ബിജെപി ലക്ഷ്യം.

ഉണ്ണിയെ പരിഗണിക്കുന്നതിന്, മിത്ത് വിവാദത്തിലടക്കം പരസ്യമായി നിലപാട് പറയാന്‍ താരം തയ്യാറായതും ഒരു കാരണമാണ്. ഹിന്ദു ഉണരണമെന്നായിരുന്നു നടന്‍ കൊട്ടാരക്കരയില്‍ ഉള്‍പ്പടെയുള്ള വേദിയില്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ സ്വീകാര്യതയുള്ള രാഷ്ട്രീയവും നിലപാടും പറയാന്‍ കഴിയുന്ന സിനിമാ താരം തന്നെ മണ്ഡലത്തില്‍ ഇറങ്ങിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

അതേസമയം, അടുത്തിടെ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. തിരക്കഥ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കാണാന്‍ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ൈലംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഒരുഘട്ടത്തില്‍ ഈ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയില്‍നിന്നുണ്ടായതായിരുന്നു. പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം. പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലം തന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയില്‍നിന്ന് ഉണ്ടായത്.

2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടന്‍ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ യുവതിയുടെ പരാതി വ്യാജം എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ആരോപിച്ചത്.

പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടന്‍ പോലീസില്‍ യുവതിക്കെതിരെ മറ്റൊരു പരാതിയും നല്‍കി. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നല്‍കി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top