Connect with us

നിവിൻ പോളിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരെ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ; എതിർപ്പുമായി നാട്ടുകാരും

Malayalam

നിവിൻ പോളിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരെ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ; എതിർപ്പുമായി നാട്ടുകാരും

നിവിൻ പോളിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരെ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ; എതിർപ്പുമായി നാട്ടുകാരും

മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയാണ് നിവിന്‍ പോളി. വിനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് അനശ്വരമാക്കിയത് . ചിത്രം വലിയ വിജയം നേടുന്നതിനോടൊപ്പം തന്നെ നിവിന്റെ പ്രകാശൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം മികച്ച ചിത്രങ്ങൾ നിവിനെ തേടി എത്തുകയായിരുന്നു. താരം ചെയ്ത ചെറിയ വേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ പോസ്റ്ററുകളും വിശേഷങ്ങളുമായി എത്താറുണ്ട്. അതുകൊണ്ടുതന്നെ നിവിൻ പോളിയുടെ സ്വകാര്യ വിശേഷങ്ങളൊന്നും ആരാധകർ അറിയാറില്ല. അധികം വാർത്തകളിലും ഇടം പിടിക്കാത്ത താരമാണ് നിവിൻ പൊളി.

എന്നാൽ ഇപ്പോൾ നിവിൻ പൊളിയുടേതായി പുറത്തുവരുന്ന വാർത്ത മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പു​തുതായി നിവിൻ പോളി വെക്കുന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ നൽകിയതായിട്ടാണ് റിപ്പോർട്ട് . കൊടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ അ​നു​മ​തി​യോ ഇ​ല്ലെ​ന്നാണ് പുറത്തുവരുന്ന സൂ​ച​ന​കൾ . പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി​യു​ള്ള നി​ർ​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാരും പ​രാ​തി​യുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം വർത്തയെകുറിച്ച് നിവിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും എത്തിയിട്ടില്ല.

അഭിനയത്തോട് വളരെ പ്രിയമുള്ള നിവിൻ, ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു . മലർവാടി ആർട്സ് ക്ലബിൽ ഗൗരവമുള്ള കഥാപത്രത്തെ അവതരിപ്പിച്ചെങ്കിലും പിന്നീട് റൊമാൻസും കോമടിയുമൊക്കെ താരത്തിന് വഴങ്ങുമെന്ന് തെളിയിച്ചു തരുകയായിരുന്നു . നിവിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത്. അതുവരെ കണ്ട നിവിനെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. കഥാപാത്രത്തിലെ മാറ്റം രൂപത്തിലും ഭാവത്തിലും പ്രതിഫലിച്ചിരുന്നു.. നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു തട്ടത്തിൻ മറയത്തിലേത്.

2012 ലാണ് ചിത്രം പുറത്ത് ഇറങ്ങിയതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രം ചർച്ചാ വിഷയമാണ്. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട ചിത്രമായിരുന്നു ഇത്.സിനിമയുട കഥപറഞ്ഞ രീതിയായിരുന്നു എല്ലാകാഴ്ചക്കാരേയും ചിത്രത്തിലേയ്ക്ക് അടുപ്പിച്ചത്. ഇന്നും വിനോദ് നായരും അയിഷയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു, നിവിൻ പേളിയുട ഗെറ്റപ്പും പ്പേക്ഷകരുടെ ഇടയിൽ അന്ന് ചർച്ചയായിരുന്നു. കോളേജ് വിദ്യാർഥിയുടെ ഗെറ്റപ്പിലായിരുന്നു താരം എത്തിയത്.

എന്നാൽ , അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്‍തനായ കഥാപാത്രമായിരുന്നു ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ പിറന്ന മൂത്തോൻ എന്ന സിനിമയിൽ നിവിൻ ചെയ്തത്. തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമയാകും മൂത്തോൻ എന്നും വരും നാളുകളിൽ മൂത്തോൻ ഏറെ ചർച്ച ചെയ്യപ്പെടുമെന്നും സിനിമ പുറത്തിറങ്ങിയ ശേഷം നിവിൻ പറഞ്ഞിരുന്നു.

about anivin pauly

More in Malayalam

Trending

Recent

To Top