Connect with us

വിവാഹം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോൾ ആ സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല; എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന തീരുമാനമാണ് ഇതെന്ന് സോഷ്യൽമീഡിയ, ആശംസകളുമായി ആരാധകർ

Malayalam

വിവാഹം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോൾ ആ സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല; എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന തീരുമാനമാണ് ഇതെന്ന് സോഷ്യൽമീഡിയ, ആശംസകളുമായി ആരാധകർ

വിവാഹം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോൾ ആ സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല; എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന തീരുമാനമാണ് ഇതെന്ന് സോഷ്യൽമീഡിയ, ആശംസകളുമായി ആരാധകർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളായ യുവ കൃഷ്ണയും മൃദുലയുടേയും വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോടനുബന്ധിച്ച് ഗംഭീരമായ സര്‍പ്രൈസുകളാണ് യുവ മൃദുലയ്ക്കായി ഒരുക്കിയത്.

ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിവാഹശേഷമുള്ള പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് മൃദുലയിപ്പോള്‍. യുവ തനിക്ക് വേണ്ടി ഒരുക്കി വെച്ച പുതിയ സമ്മാനത്തെ കുറിച്ചും അവിടെ നിന്നുള്ള പുതിയ തുടക്കമാണിതെന്നും ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും പുതിയ ഫ്‌ളാറ്റിലേക്ക് മാറിയിരിക്കുകയാണ് . യുവയുടെ അമ്മയുടെ കൈയ്യില്‍ നിന്നും വിളക്ക് വാങ്ങി വലതുകാലെടുത്ത് വെച്ച് പുതിയ ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ മൃദുല തന്നെ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ഇരുവരും പുതിയ സന്തോഷം പങ്കുവെച്ചത്.

നവദമ്പതികള്‍ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയെന്നറിഞ്ഞതില്‍ ആരാധകരും ആശംസകള്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയിരുന്നു.

താരദമ്പതിമാരുടെ ഈ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന തീരുമാനമാണ് വീട് മാറിയതിലൂടെ യുവ കാണിച്ച് കൊടുത്തത്. മറ്റ് സീരിയല്‍, സിനിമാ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒട്ടും ആര്‍ഭാടം ഇല്ലാത്ത വിവാഹമായിരുന്നു ഇരുവരുടേതും. ദീര്‍ഘസുമംഗലിയായി എന്നും യുവയ്‌ക്കൊപ്പം താമസിക്കാന്‍ സാധിക്കട്ടേ. കല്യാണം കഴിഞ്ഞ ഉടനെ പുതിയ വീട്ടില്‍ നിന്നും ഇണക്കങ്ങളും പിണക്കങ്ങളും മൂന്നാത് ഒരാളിലേക്ക് എത്തിക്കാതെ ജീവിക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമാണ്.

മറ്റുള്ളവരെ ആശ്രയിക്കാതെ ഭാര്യയും ഭര്‍ത്താവും മാത്രമായി താമസിക്കുന്നത് എല്ലാ ബന്ധങ്ങളും ശക്തമാക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതേ സമയം താരദമ്പതിമാര്‍ക്ക് പോസിറ്റീവായിട്ടുള്ള കമന്റുകളാണ് കൂടുതലായും വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. മലയാളികളും മാറി ചിന്തിച്ച് തുടങ്ങിയെന്ന് കമന്റ് ബോക്‌സ് കാണുമ്പോള്‍ അറിയാം. വിവാഹത്തിന് ആര്‍ഭാടം കുറച്ച് ആ കാശിന് ഒരു കൊച്ചു വീട് വാങ്ങി പുതിയ ജീവിതം തുടങ്ങിയാല്‍ 95 ശതമാനം പ്രശ്‌നങ്ങള്‍ കുറയും. ഇവിടെ റിയല്‍ ഹീറോ യുവ ചേട്ടനാണ് തുടങ്ങി താരങ്ങളെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ആരാധകര്‍.

More in Malayalam

Trending

Recent

To Top