Connect with us

യോഗ പരിശീലിക്കാനുള്ള ശ്രമത്തിൽ നടി സാമന്ത

Social Media

യോഗ പരിശീലിക്കാനുള്ള ശ്രമത്തിൽ നടി സാമന്ത

യോഗ പരിശീലിക്കാനുള്ള ശ്രമത്തിൽ നടി സാമന്ത

തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ യോഗ പരിശീലിക്കാനുള്ള ശ്രമത്തിലാണ് സാമന്ത.

കഴിഞ്ഞ ദിവസം താന്‍ യോഗ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സാമന്തയുടെ വളര്‍ത്തുനായ ഹാഷും ചിത്രത്തിലുണ്ട്. ഇഷ ഫൗണ്ടേഷന്റെ യോഗയാണ് സാമന്ത പരിശീലിക്കുന്നത്. 48 ദിവസം നീളുന്ന ഇഷ ക്രിയ തുടങ്ങിയതായും സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2017ലാണ് സാമന്ത തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം ചെയ്തത്.

More in Social Media

Trending

Recent

To Top