Connect with us

ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ ചരിത്രം പറയുന്ന സീരീസ് എത്തുന്നു; പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍

Malayalam

ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ ചരിത്രം പറയുന്ന സീരീസ് എത്തുന്നു; പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍

ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ ചരിത്രം പറയുന്ന സീരീസ് എത്തുന്നു; പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സീരിസ് ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍സ് പങ്കുവച്ച ട്വീറ്റ് പറയുന്നത്.

വണ്‍ നേഷന്‍ അഥവ ഏക് രാഷ്ട്ര് എന്നാണ് സീരിസിന്റെ പേര്. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് അഗ്‌നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ തന്നെ ഈ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി എക്‌സ് അക്കൌണ്ടില്‍ പോസ്റ്റ് ഇട്ടിരുന്നു. ‘ഇന്ത്യയുടെ ഒരിക്കലും വാഴ്ത്താത്ത ഹീറോകളുടെ കഥയാണ് ഇത്. 100 വര്‍ഷത്തോളം അവര്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിച്ചു’ എന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ഹിതേഷ് താക്കര്‍ എന്നിവരാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്.

2025ല്‍ ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ സീരിസ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്. സീരിസിലെ താര നിര്‍ണ്ണയം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. അതേ സമയം ബോളിവുഡിലെയും പ്രദേശിക ചലച്ചിത്ര രംഗത്തെയും പ്രമുഖ താരങ്ങള്‍ വണ്‍ നേഷന്‍ സീരിസില്‍ വേഷമിടുമെന്നാണ് വിവരം.

നേരത്തെ ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചിതാവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൌലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആര്‍എസ്എസിനെ സംബന്ധിച്ച് ഒരു ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതായി വിവരമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top