Connect with us

എന്നെ വിട്ടു പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല, നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്; റോബിൻ ആരതിയെ കുറിച്ച് പറയുന്നത് കേട്ടോ?

Malayalam

കഴിഞ്ഞ് പോയ ബിഗ് ബോസ്സിൽ ഏറ്റവും കൂടുത ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസം മുൻപായിരുന്നു റോബിന്റെ ജന്മദിനം. പ്രണയിനി ആരതി ഗംഭീര സർപ്രൈസ് റോബിന് വേണ്ടി നൽകിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഇപ്പോഴിത ആരതിയോടുള്ള സ്നേഹത്തേക്കുറിച്ച് പറയുകയാണ് റോബിൻ. നിന്റെ ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകൾ എല്ലാത്തിനേയും ഞാൻ പ്രണയിക്കുന്നു. എല്ലാത്തിനുമുപരിയായി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോൾ എന്റെ ഹോബിയാണ്. നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്. നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്. നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്പ്പോഴും എന്റെ കൈകളിൽ സുരക്ഷിതയായിരിക്കും, എന്നെ വിട്ടു പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ- എന്നാണ് റോബിൻ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോബിനിപ്പോൾ. റോബിന്റെ സിനിമ അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

More in Malayalam

Trending

Recent

To Top