Connect with us

അച്ഛന്റെ തെറിവിളി വിനയായി, സ്വന്തം ആരാധകർ തന്നെ റോബിനോട് ഇടഞ്ഞു! അനുകൂലിച്ച് പോസ്റ്റിട്ട് ആരതി പൊടി

Malayalam

അച്ഛന്റെ തെറിവിളി വിനയായി, സ്വന്തം ആരാധകർ തന്നെ റോബിനോട് ഇടഞ്ഞു! അനുകൂലിച്ച് പോസ്റ്റിട്ട് ആരതി പൊടി

അച്ഛന്റെ തെറിവിളി വിനയായി, സ്വന്തം ആരാധകർ തന്നെ റോബിനോട് ഇടഞ്ഞു! അനുകൂലിച്ച് പോസ്റ്റിട്ട് ആരതി പൊടി

ബിഗ്ബോസ് സീസൺ 4 മത്സരാ‍ർത്ഥി ഡോ റോബിൻ രാധാകൃഷ്ണനെതിരെ വലിയ വിവാദങ്ങളാണ് ഉയ‍ർന്നുവരുന്നത്.റോബിന്റെ അച്ഛന്റേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ റോബിൻ കൂടുതൽ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്.സിനിമാ പ്രവർത്തകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പോയാട് കഴിഞ്ഞ ദിവസങ്ങളിൽ റോബിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്.

തുടർന്ന് റോബിന്റെ പഴയ സുഹൃത്ത് ആദർശും റോബിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി.ആദർശിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് റോബിനെതിരെ വീഡിയോ പുറത്തിറക്കിയ വ്ളോഗറെ താരത്തിന്റെ അച്ഛൻ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്.കേട്ടാൽ അറക്കുന്ന ഭാഷയിലാണ് റേബിന്റെ അച്ഛൻ വ്ലോഗറോട് പ്രതികരിച്ചത്. ഓഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഗുണ്ടായിസമാണോ എന്ന് ചോദിച്ച് നിരവധിപേർ റോബിനെതിരെ തിരിയുകയായിരുന്നു.എന്നാൽ ഓഡിയോ ക്ലിപ്പ് പുറത്തെത്തിയതോടെ റോബിന്റെ ആരാധകരും താരത്തിനെതിരെ തിരിഞ്ഞ മട്ടിലാണ്. വിവാദങ്ങൾക്കിടയിലും റോബിനെ പ്രകീർത്തിച്ച് വീഡിയോ അപ്‍ലോഡ് ചെയ്തിരുന്ന പല യൂടൂബേഴ്സും ഈ സംഭവത്തിന് ശേഷം റോബിനെ രൂക്ഷമായി വിമ‍ർശിക്കുകയാണ്. ആരവ് ഉള്‍പ്പടേയുള്ളവർ ഓഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്.എന്നാൽ റോബിന്റെ അച്ഛനെ അനുകുലിച്ചിരിക്കുകയാണ് റോബിന്റെ പ്രതിശ്രുത വധുവും സംരംഭകയുമായ ആരതി പൊടി.

അച്ഛൻ ഇപ്പോൾ ട്രൻ്റിംഗ് ആണ് പ്രൊക്ട‍ടിവ് ഫാദ‍ർ എന്നാണ് ആരതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.സ്വന്തം മകനെതിരെ വീഡിയോ ചെയ്താൾ ഏതൊരച്ഛനും ഇങ്ങനെ തന്നെ പ്രതികരിക്കും.അച്ഛൻ എന്ന നിലയിൽ ചോദ്യം ചെയ്തതിൽ തെറ്റു കാണുന്നില്ല .റോബിൻ അല്ല റോബിന്റെ അച്ഛൻ .ഏതു അച്ഛൻമാരും ചെയുന്ന കാര്യമേ ചെയ്തുള്ളു.വീഡിയോ ചെയ്തവർ പുണ്യാളന്മാർ ഒന്നുമല്ലല്ലോയെന്നും റോബിന്റെ ചില ആരാധകർ പ്രതികരിച്ചു.റോബിൻ രാധാകൃഷണനെതിരെ രൂക്ഷ വിമർശനങ്ങളുമായാണ് ശാലു പോയാട് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്.റോബിൻ ഫ്രോഡാണെന്നും സിനിമാ മോഹവുമായാണ് തന്നെ സമീപിക്കുന്നതെന്നും പറഞ്ഞാണ് ശാലു വിവാദങ്ങൾക്ക് തുടക്കമിടുന്നത്. റോബിൻ ആരാധകരെ കബളിപ്പിക്കുകയാണ്.

അയാൾ ആട്ടിൻ തോലിട്ട ചെന്നായയാണ്.എല്ലാത്തിനും എന്റെ കയ്യിൽ തെളിവുകൾ ഉണ്ട്. ഇനിയും തുറന്ന് പറഞ്ഞില്ലെങ്കിൽ പലരുടെയും ജിവിതം അയാൾ കാരണം നശിക്കും.4 പേരുടെ ജീവിതമാണ് അയാൾ കാരണം നശിച്ചത്.അയാൾ പലരേയും ദ്രോഹിക്കുന്നത് കണ്ടിട്ടുണ്ട്.എനിക്ക് അയാളുടെ പ്രശസ്തി നശിപ്പിക്കേണ്ട കാര്യമില്ല.എന്രെ പ്രശസ്തി കണ്ടിട്ടാണ് അയാൾ കൂടെ കൂടിയത്.ബിഗ് ബോസ് ഹൌസിലെ മറ്റു പലരേയും നേരിട്ട് പരിചയമില്ലെെങ്ഖിലും ദിൽഷാ റോബിൻ ബന്ധത്തെക്കുറിച്ചറിയാം.ദിൽഷയെ ചതിച്ചത് റോബിനാണ് അതിന്റെ കൃത്യമായ തെളിവും തന്റെ കൈയ്യിലുണ്ടെന്നുമാണ് ശാലു പോയാട് വെളിപ്പെടുത്തിയത്.ആരതി പൊടി റോബിന്റെ മോശം സ്വഭാവത്തെപ്പറ്റി തന്നോട് വെഴിപ്പെടുത്തിയിട്ടുണ്ടെന്നും ശാലു പറഞ്ഞിരുന്നു.

ആരതിയുടെ ചാറ്റിന്റെ സ്ക്രീൻഷോട്ടും പുറത്തു വിട്ടതോടെയാണ് വിവാദങ്ങളിലേക്കെതിയത്.എന്നാൽ ശാലു പോയാടിനെ താൻ ഒന്ന് കണ്ട് കെട്ടിപ്പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളെ തങ്ങളുടെ ഇടയിലുള്ളുവെന്നും അപ്പോൾ ഈ കണ്ടുനിക്കുന്നവർ നാണംകെടുമെന്നുമായിരുന്നു റോബിന്റെ പ്രതികരണം. എന്നാൽ ആരതി വളരെ രൂക്ഷമായ ഭാഷയിലാണ് ശാലു പേയാടിനെതിരെ രംഗത്തെത്തിയിരുന്നത്. സമയമാകുമ്പോൾ തനിക്കുള്ളത് ഞങ്ങൾ തരുന്നുണ്ട് ശാലു പോയാടെ എന്നാണ് ആരതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

More in Malayalam

Trending

Recent

To Top