Connect with us

ലിപ്സ്റ്റിക്കും കണ്‍മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാശ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടക്കുന്നതിലും ബേധം, വല്ല തൊഴിലുറപ്പിനും പോടേയ്… കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി റിയാസ്

Malayalam

ലിപ്സ്റ്റിക്കും കണ്‍മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാശ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടക്കുന്നതിലും ബേധം, വല്ല തൊഴിലുറപ്പിനും പോടേയ്… കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി റിയാസ്

ലിപ്സ്റ്റിക്കും കണ്‍മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാശ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടക്കുന്നതിലും ബേധം, വല്ല തൊഴിലുറപ്പിനും പോടേയ്… കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിൽ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയാണ് റിയാസ് സലീം ഷോയിൽ എത്തിയത് തന്റെ മത്സരത്തിലൂടേയും എല്‍ജിബിടിക്യൂ വിഷയത്തിലെ നിലപാടിലൂടേയുമായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം റോബിന്റെ ഭാവി വധുവായ ആരതി പൊടിയെക്കുറിച്ച് റിയാസ് സലീം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു . പിന്നാലെ റിയാസ് തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ശക്തമായ സൈബര്‍ ആക്രമണമാണ് റിയാസിനെതിരെ നടക്കുന്നത്്. ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോക്കെതിരെയും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിലൊരാള്‍ക്ക് റിയാസ് മറുപടിയും നല്‍കുന്നുണ്ട്.

ലിപ്സ്റ്റിക്കും കണ്‍മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാശ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടക്കുന്നതിലും ബേധം, വല്ല തൊഴിലുറപ്പിനും പോടേയ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് റിയാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. രൂക്ഷമായ ഭാഷയിലായിരുന്നു റിയാസിന്റെ മറുപടി. ഞാന്‍ നിന്നേക്കാളും നിന്റെ കുടുംബത്തേക്കാളം സമ്പാദിക്കുന്നുണ്ട് ഓരോ മാസവും ഇപ്പോള്‍. എന്റേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ട്. കേട്ടോടാ കഴിവേറി മോനെ എന്നാണ് റിയാസ് മറുപടിയായി പറഞ്ഞത്.

ഈ കമന്റ് ഡിലീറ്റ് ചെയ്യരുത്. കാരണം. നിന്നെ പോലെയുള്ള വൃത്തിക്കെട്ടവന്മാര്‍ക്ക് എനിക്കിനി ഉത്തരം നല്‍കാന്‍ വയ്യ. ഞാന്‍ ഉപയോഗിക്കുന്ന കോസ്മറ്റിക് പ്രൊഡക്ടുകള്‍ വിലകൂടിയവയാണ്. പക്ഷെ എന്നിട്ടും ഞാന്‍ ഒരുപാട് വാങ്ങുന്നുണ്ട്. എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം എനിക്ക് അത് വാങ്ങാന്‍ പറ്റും! എന്നും റിയാസ് പറയുന്നുണ്ട്. താരത്തിന്റെ വാക് പ്രയോഗത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ റിയാസിനെ പരിഹസിച്ചു കൊണ്ട് വീണ്ടും ബ്ലെസ്ലി എത്തിയിട്ടുണ്ട്. ഡിഷ്ണറിയിലേക്ക് പുതിയ വാക്ക് കൂട്ടിച്ചേര്‍ക്കണം. ഫെയിം നിസ്റ്റ്, ഫെയിമിന് വേണ്ടി ഫെമിനിസം ഉപയോഗിക്കാന്‍ ഇഷ്ടമുള്ള ഇഷ്ടന്മാര്‍. നന്നായി കരഞ്ഞോ ഫെയിം ഇഷ്ടേ. പിന്നെ, എന്റെ ബെച്ചീക്ക എന്ന പേരില്‍ ഒരു സ്‌ട്രോംഗ് എച്ചുണ്ട്. എന്റെ പേരിന്റെ നട്ടെല്ലാണത്. എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ഇതിന് റിയാസ് മറുപടി നല്‍കുമോ എന്നത് കണ്ടറിയണം. നിരവധി പേരാണ് റിയാസിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ലെ… ചൊറിയാസ്… ഇങ്ങനെ ഒക്കെ ഫെയിം ആവാന്‍ നോക്കിയിട്ട് എന്നെ ആരും കാണുന്നില്ലല്ലോ ഉവ്വേ , എവിടേം എത്താത്തതിന്റെ ഫ്രസ്‌ട്രേഷന്‍ നല്ലോണം ഉണ്ട് ഉണ്ണിക്ക് എന്നാണ് ചിലരുടെ കമന്‍റുകള്‍.

ഇഷ്ടമുള്ള വസ്ത്രം, ജോലി, പ്രണയം, ജീവിതപങ്കാളി, യാത്ര, രാഷ്ട്രീയം, വിശ്വാസം തുടങ്ങിയവയൊക്കെ(ഭരണഘടന അനുവധിക്കുന്നത് മാത്രം) സ്ത്രീകള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആണ് സ്ത്രീസ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ഒരു പ്രത്യേക രീതിയില്‍ മാത്രം പെരുമാറുന്നതല്ല സ്വാതന്ത്ര്യം. അങ്ങനെയിരിക്കെ ആരതി പൊടി എന്ന ആളിനെ പറ്റി റിയാസിനോട് ചോദിച്ചപ്പോള്‍, റിയാസ് കൊടുത്ത പണി മാസ് മറുപടി ഇതാണ്: ‘അരിപ്പൊടി ഗോതമ്പുപൊടി എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ ഈ പൊടി ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. I never heard. Is she popular like talented, actress, model like what is it? അതായത് സ്വന്തം കഴിവും ടാലന്റുമൊക്കെക്കൊണ്ട് വളര്‍ന്ന ആരെങ്കിലുമാണെങ്കില്‍, ചിലപ്പോള്‍ എനിക്ക് അറിയാന്‍ ചാന്‍സുണ്ട്. ഇനി അതല്ല boyfriend പോപ്പുലര്‍ ആയതുകൊണ്ട് മാത്രം, അല്ലെങ്കില്‍ പോപ്പുലര്‍ ആയ ഒരാളെ കാമുകന്‍ ആക്കിയതുകൊണ്ട് മാത്രം പോപ്പുലര്‍ ആയ ഒരാളാണെങ്കില്‍, I am so sorry.’ ഓ റിയാസ് ഫെമിനിസ്റ്റായിരുന്നല്ലോ എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ഇനി അരിപ്പൊടി മറന്നാലും ഗോതമ്പ് പൊടി മറന്നാലും ആരതി പൊടിയെ റിയാസ് മറക്കില്ല. റോബിനെ ചൊറിയന്‍ തോന്നുന്നുണ്ടോ അയാളുടെ മുന്നില്‍ നീണ്ട വില കുറച്ചല്ലോ. പുന്നാര മോനെ നീ കളിച്ചോ നമ്മളും അന്നേരം കളി തുടങ്ങും. പിന്നെ ടോക്സിക് എന്നു പറഞ്ഞു വരരുത് എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending