Connect with us

‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’; ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ട അനുഭവം പങ്കുവെച്ച് കല്പറ്റ നാരായണന്‍

Malayalam

മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാള സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍. അപ്രതീക്ഷിതമായ ഒരു സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് കല്പറ്റ നാരായണന്‍ പറഞ്ഞത്.

‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’, കല്പറ്റ നാരായണന്‍ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നും നമ്മുടെ കാലത്തെ ഏറ്റവും മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് അടയാളപ്പെടുത്തുന്നത് കൂടിയാണ് ചിത്രം എന്നുമാണ് എംഎല്‍എ പിസി വിഷ്ണുനാഥ് പറഞ്ഞത്.

അതേ സമയം, സിനിമ കാണാന്‍ കഴിയാതെ നിരവധി ഡെലിഗേറ്റുകള്‍ക്ക് നിരശയുടെ ദിവസം കൂടിയായിരുന്നു ഇന്നലെ. 100 ശതമാനം റിസര്‍വേഷന്‍ എന്നത് മാറ്റണമെന്നും റിസര്‍വേഷന്‍ ചെയ്യാന്‍ കഴിത്തവര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ടക്കണെമെന്നുമാണ് ഐഎഫ്എഫ്‌കെയില്‍ ഡെലിഗേറ്റകുള്‍ ഉയര്‍ത്തുന്ന ആവശ്യം.

ഐഎഫ്എഫ്‌കെയില്‍ വന്ന ആഗ്രഹിച്ചവര്‍ക്കൊക്കെ നന്‍പകല്‍ കാണാനുള്ള സജീകരണം ഉണ്ടാക്കണമെന്നും, ഷോകളുടെ എണ്ണം കൂട്ടണമെന്നും കഴിഞ്ഞ ദിവസം വേദിയിലെത്തിയ ലിജോ ജോസിനോട് ഒരു പ്രേക്ഷകന്‍ അഭ്യര്‍ഥിച്ചിരുന്നു.

സിനിമ ഐഎഫ്എഫ്‌കെയില്‍ കാണാന്‍ കഴിയാത്തവര്‍ക്കായി തിയേറ്റര്‍ റിലീസിനായി എത്തിരക്കണമെന്നും അഭ്യര്‍ഥിച്ചു. മമ്മൂട്ടിയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കാമെന്നായിരുന്നു സംവിധായാകന്റെ മറുപടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top