Connect with us

തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്; ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി

Malayalam

തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്; ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി

തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്; ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി

ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഈ പ്രണയത്തിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. കാഴ്ചകള്‍ കണ്ടു നമ്മള്‍ അദ്ഭുതപ്പെടുകയും ഭയക്കുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ സങ്കടപ്പെട്ടു ഒരുപാട് പേരെ നമുക്ക് നഷ്ടമായി. എങ്കിലും നമ്മള്‍ അറിയാത്ത നമ്മള്‍ കേട്ടിട്ടില്ലാത്ത നമ്മുടെ കണ്‍വെട്ടത്ത് ഒട്ടും വന്നു പോകാത്ത ഒത്തിരി ആളുകളുടെ വളരെയേറെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്.

പത്രത്തില്‍ വായിച്ച് ഒരുപാട് വിവിധ നായകന്മാരെ നമ്മള്‍ ഓര്‍ക്കുന്നത് നമ്മള്‍ കാണുന്ന സിനിമയിലൂടെ അവരെ കാണുമ്പോള്‍ കുറച്ചുകൂടി ഊര്‍ജ്ജവും ആവേശവും കുറച്ചുകൂടി നമ്മളിലേക്ക് അതിന്റെ വികാരവും പ്രകടിപ്പിക്കാന്‍ കഴിയും എന്ന ബോധ്യം എനിക്ക് ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ തികച്ചും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും. പക്ഷേ ഈ സിനിമ വെറുതെയല്ല അങ്ങനെ പറയുന്നതെന്ന് നമ്മളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തിയേക്കാം അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങള്‍ അണിനിരക്കുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്.

More in Malayalam

Trending

Recent

To Top