ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളായിരുന്നു; കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല; സുധി ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് ‘ആ ഒരൊറ്റ കാര്യം’; ആ പേടി അറംപറ്റി ? ചങ്കു പിടഞ്ഞ് രേണു
കൊല്ലം സുധി നമ്മെ വിട്ടു പോയിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ നമ്മെ വിട്ടു പോയിട്ടില്ല.
തന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് മനസ് തുറക്കുകയാണ് സുധിയുടെ സ്വന്തം രേണു. സുധി ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് എന്താണ് എന്നാണ് താരം പറയുന്നത്. അപകടങ്ങളെ സുധി പേടിച്ചിരുന്നു മരണം ഒരു അപകടത്തിന്റെ രൂപത്തില്‍ തന്നെ സുധിയെ കൂടെ കൊണ്ടു പോയെന്നു രേണു ചങ്കു തകർന്നു പറയുകയാണ് .
ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും. റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു. ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.
അതേസമയം കേരളക്കരയെ കലാഭവൻ മണിയുടെ മരണ ശേഷം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. എന്നും ചിരിപ്പിച്ചിരുന്ന കൊല്ലം സുധി ഇനിയില്ലെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. മിമിക്രി വേദികളിലൂടേയും സിനിമകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു സുധി. അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. സുധിയുടെ മൃതദേഹം കോട്ടയത്തിന് പകരം കൊല്ലത്തായിരുന്നു സംസ്‌കരിക്കേണ്ടിയിരുന്നതെന്നും സുധിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ അനിഷ്ടമുണ്ടെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഈ വിവാദത്തെക്കുറിച്ചും ഭാര്യ രേണു പ്രതികരിച്ചിരുന്നു . തങ്ങള്‍ക്കിടയില്‍ മതം തീര്‍ത്ത ഒരകല്‍ച്ചയുമില്ലെന്നാണ് രേണു പറഞ്ഞത്.