Connect with us

ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, അതിനു പകരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു; വിജയ് സേതുപതി

Tamil

ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, അതിനു പകരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു; വിജയ് സേതുപതി

ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, അതിനു പകരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു; വിജയ് സേതുപതി

നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നടന്‍ വില്ലന്‍ റോളില്‍ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു യ ‘ജവാന്‍’. കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അറ്റ്‌ലിയായിരുന്നു. സെപ്തംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ചെന്നൈയില്‍ വച്ച് നടന്ന ജവാന്റെ ഓഡിയോ ലോഞ്ചില്‍ തന്റെ സ്‌കൂള്‍ പഠനകാലത്തെ പ്രണയത്തെ കുറിച്ച് രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. തനിക്ക് സ്‌കൂള്‍ കാലഘട്ടില്‍ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ആ പെണ്‍കുട്ടിയോട് പറയാന്‍ സാധിക്കാതിരുന്നത് ഷാരൂഖ് ഖാന്‍ കാരണമാണെന്നും പറയുകയാണ് വിജയ് സേതുപതി.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് എന്റെ ഇഷ്ടത്തെ കുറിച്ച് അറിയില്ല. എല്ലാ ജാനുവിനും ഒരു റാമുണ്ട്. ആ സമയത്ത് അവള്‍ ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു. അതിനു പകരം വീട്ടാന്‍ ഞാന്‍ ആലോചിച്ചിരുന്നു, പക്ഷെ എനിക്ക് പ്രതികാരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

സേതുപതിക്ക് ഉടന്‍ തന്നെ ഷാരൂഖ് മറുപടിയും നല്‍കി. ‘ഇവിടെ എല്ലാവരും തമിഴിലാണ് സംസാരിച്ചത്, വിജയ് സേതുപതി സാര്‍ ഒഴികെ എല്ലാവരും എന്നെ കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന് ഉറപ്പുണ്ട്’.

ഞാന്‍ ഒരു കാര്യം പറയട്ടെ, നിങ്ങള്‍ക്ക് പ്രതികാരം ചെയ്യാം, പക്ഷേ എന്റെ പെണ്‍കുട്ടികളോടല്ല. അവര്‍ എന്റേതാണ്’ എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
അതേസമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാന്‍. 600 കോടി നേടിയിരിക്കുകയാണ് ജവാന്‍ എന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പറയുന്നത്.

More in Tamil

Trending