Malayalam Breaking News
എനിക്ക് ജീവനുള്ളിടത്തോളം അവനെ ഞാൻ സംരക്ഷിക്കും – രംഭ
എനിക്ക് ജീവനുള്ളിടത്തോളം അവനെ ഞാൻ സംരക്ഷിക്കും – രംഭ
By
എനിക്ക് ജീവനുള്ളിടത്തോളം അവനെ ഞാൻ സംരക്ഷിക്കും – രംഭ
തെന്നിന്ത്യൻ സിനിമയുടെ ഹരമായിരുന്നു ഒരു സമയത്ത് രംഭ . ഇപ്പോൾ വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായി കുടുംബിനിയായി ജീവിക്കുകയാണ് രംഭ. സിനിമയിൽ നിന്നും അകന്നു നിന്നെങ്കിലും തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആരാധകരോട് പങ്കു വെയ്ക്കാൻ രംഭ മടിക്കാറുമില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരമിപ്പോള്‍. ഷിവിന്‍ എന്നാണ് രംഭയുടെ കുഞ്ഞിന്റെ പേര്. മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറഞ്ഞു.
‘അവന്റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്റെ അവസാന ശ്വാസം വരെ കുഞ്ഞുങ്ങളോടുള്ള എന്റെ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം വരെ ഞാന്‍ അവന്റെ സംരക്ഷകയാണ്’- രംഭ കൂട്ടിച്ചേര്‍ത്തു.
രംഭയും ഭര്‍ത്താവും വിവാഹമോചിതരാവുന്നുവെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്ന് നേരത്തെ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രംഭ പറഞ്ഞു. ”വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു.”- എന്നാണ് രംഭ പറഞ്ഞത്.
rambha about her son
