വിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെ മരിച്ച നർത്തകന്റെ കുടുംബത്തിന് താങ്ങായി തല അജിത്ത് !!നൽകിയത് ലക്ഷങ്ങൾ ..
തന്റെ പെരുമാറ്റം കൊണ്ട് ഒട്ടേറെ ആരാധകരെ സമ്പാദിച്ച ആളാണ് നടൻ അജിത്ത് .വിനയവും മറ്റുള്ളവരോടുള്ള സ്നേഹവും മറ്റു നടന്മാരിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നു. ഇപ്പോൾ ജീവിതത്തിലും ഹീറോയാണെന്നു തെളിയിക്കുകയാണ് അജിത് തന്റെ പ്രവർത്തിയിലൂടെ.
തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ മരണപ്പെട്ട നര്‍ത്തകന്റെ കുടുംബത്തിന് താങ്ങായി ‘തല’ എത്തിയിരിക്കുയാണ്. നര്‍ത്തകനായ ഓവിയം ശരവണനാണ് അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റിൽ വച്ച് മരിച്ചത്.
പൂണെയില്‍ വെച്ച് നടന്ന ന്യത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ അജിത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളില്‍ മുന്‍ പന്തിയില്‍ തന്നെ നില്‍ക്കുകയും ചെയ്തു. ശരവണന്റെ കുടുബത്തിന് എട്ടു ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...