Connect with us

ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ

Malayalam

ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ

ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ

ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേയ്ക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍സ് അദ്ദേഹം ട്വീറ്ററിലൂടെ പങ്കുവെച്ച് ഇത് ആരാണെന്ന് തിരക്കിയിരുന്നു.

സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍മര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തിയത്.

പോസ്റ്റിന് താഴെ നിരവധി ട്രോളുകളും അദ്ദേഹത്തിന് നേരെ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരെയും യുട്യൂബര്‍മാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ഥന. ഇതാണ് സെക്യുലര്‍ ആയി അഭിനേതാക്കളെ തിരയാനുള്ള വഴി എന്നും ചിലര്‍ കമന്റു ചെയ്തു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending