Malayalam
മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്; ഏയ്ഞ്ചലിന്‍ മരിയ
മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്; ഏയ്ഞ്ചലിന്‍ മരിയ
ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് നടി ഏയ്ഞ്ചലിന്‍ മരിയ. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലും മത്സരാര്‍ത്ഥിയായി ഏയ്ഞ്ചലിന്‍ മരിയ എത്തിയിരുന്നു. മുമ്പ് ലഹരിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കാരണം താരം വിമര്‍ശനത്തിന് ഇരയായിരുന്നു. ലഹരി വസ്തുക്കളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയ ഏയ്ഞ്ചലിന്റെ പഴയ ഒരു അഭിമുഖ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
‘ഞാന്‍ ലഹരിയെ സപ്പോര്‍ട്ട് ചെയ്യുന്നയാളല്ല. എന്റെ അപ്പന്‍ ഒരു മദ്യപാനിയാണ്. എന്റെ അപ്പന്‍ വാങ്ങിവെച്ച മദ്യകുപ്പികള്‍ ഞാന്‍ പൊട്ടിച്ചിട്ടുണ്ട്. ചില കുപ്പികള്‍ എടുത്ത് മദ്യം ഒഴുക്കി കളഞ്ഞു. അതിന്റെ പേരില്‍ അപ്പന്റെ കയ്യില്‍ നിന്നും തല്ല് കിട്ടിയിട്ടുണ്ട്. അപ്പന്‍ കുടിച്ചാല്‍ പ്രശ്‌നമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഞാന്‍ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്.
സന്തോഷം നിറഞ്ഞ ആഘോഷം വരുമ്പോള്‍ മാത്രമാണ് അത്. മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്. തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്. ഞാന്‍ ഡ്രഗ്‌സിനെ പ്രമോട്ട് ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഒരു കഫേയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കഫേയുടെ ഉടമസ്ഥര്‍ സമ്മിതിച്ചില്ല.
എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന അവതാരകന്‍ പലതവണ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഇവിടെ ഇതൊന്നും പറ്റില്ലെന്ന് അവര്‍ പറഞ്ഞു. പണമുള്ളവര്‍ക്ക് മാത്രമെ സൊസൈറ്റിയില്‍ റെസ്‌പെക്ടുള്ളുവെന്ന് എനിക്ക് അറിയാം’ എന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.
