Connect with us

ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കാനൊരുങ്ങി രാജമൗലി

News

ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കാനൊരുങ്ങി രാജമൗലി

ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കാനൊരുങ്ങി രാജമൗലി

ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് കൊണ്ടു വരാനൊരുങ്ങി ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

ഗണേശ ചതുര്‍ഥി ദിനത്തില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ രാജമൗലി പങ്കുവെച്ചത്. രാജമൗലി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാര്‍ഡ് ജേതാവ് നിതിന്‍ കാക്കറാണ്. മിട്രോണ്‍, നോട്ട്ബുക്ക്, ജവാനി ജനേമന്‍, റാം സിങ് ചാര്‍ലി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് നിതിന്‍ കാക്കര്‍.

മറാത്തി, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് തുടങ്ങീ ആറ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍. ആര്‍. ആര്‍ ആണ് രാജമൗലിയുടെ അവസാനമിറങ്ങിയ ചിത്രം. ഇന്ത്യന്‍ സിനിമ പല ബയോപിക്കുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാല്‍ ഇത് ഇന്ത്യന്‍ സിനിമയുടെ ബയോപിക്ക് ആയിരിക്കുമെന്നാണ് രാജമൗലി കുറിച്ചത്.

1913ല്‍ ദാദാസാഹിബ് ഫാല്‍ക്കെയാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്നത്. ‘രാജ ഹരിചന്ദ്ര’ എന്നായിരുന്നു സിനിമയുടെ പേര്. 27 ഷോട്ട് ഫിലിമുകളും, 90 മുഴുനീള സിനിമകളുമാണ് ദാദാസാഹിബ് ഫാല്‍ക്കെ തന്റെ സിനിമാ ജീവിതത്തില്‍ ചെയ്തിട്ടുള്ളത്.സിനിമയുടെ കാസറ്റിംഗ് സംബന്ധിച്ച് ഇതുവരെ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് രാജമൗലി സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

More in News

Trending

Recent

To Top