മണിര്തന്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഏപ്രില്‍ 28 ന് ആണ് പൊന്നിയിന്‍ സെല്വന് 2 പുറത്തെത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിവസങ്ങളില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്ന് ദിനം നീണ്ട വാരാന്ത്യമാണ് ലഭിച്ചത്.
തിങ്കളാഴ്ച മെയ് ദിനം പ്രമാണിച്ചുള്ള പൊതു അവധി ആയിരുന്നതിനാല്‍ ആകെ നാല് ദിനം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. 492 കോടി ആയിരുന്നു പൊന്നിയിന്‍ സെല്വന് 1 ന്റെ ലൈഫ് ടൈം ഗ്രോസ്. രണ്ടാം ഭാഗം ഇത് തകര്‍ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, പാര്ത്ഥിപന്, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്.
ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി മാറിയ താരമാണ് ആരാധകരുടെ സ്വന്തം ദളപതി വിജയ്....