Malayalam Breaking News
തറയിലിരുന്ന് പ്രിയയുടെ പരസ്യം ;ഗംഭീര ട്രോളുകളുമായി ആരാധകർ !!!
തറയിലിരുന്ന് പ്രിയയുടെ പരസ്യം ;ഗംഭീര ട്രോളുകളുമായി ആരാധകർ !!!
പ്രിയ വാരിയർ എന്ത് ചെയ്താലും അത് ട്രോൾ ആയി മാറും. പുതിയ എന്ത് കാര്യം സംഭവിച്ചാലും പ്രിയ അത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ആളുകൾ പല തരത്തിൽ അതിന് കമെന്റും ചെയ്യാറുണ്ട്.
പ്രിയ വാര്യരിന്റെ പരസ്യം എന്ന് കേൾക്കുമ്പോൾ തന്നെ ആളുകള്‍ക്ക് കോമഡിയാണ്. അഭിനയിച്ച എല്ലാ പരസ്യത്തെയും ട്രോളി കൊന്നിട്ടുണ്ട്. പ്രിയയുടെ കോപ്രായങ്ങള്‍ എന്നാണ് പരസ്യങ്ങളെ വിലയിരുത്താറ്. ബോളിവുഡ് ചിത്രമൊക്കെ അഭിനയിച്ചപ്പോള്‍ പ്രിയ വേറെ ലെവലായി എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
എങ്കിലും പ്രിയയെ ട്രോളാതെ വിടില്ല. ബോളിവുഡില്‍ പോയപ്പോള്‍ കുറച്ചുകൂടി അഹങ്കാരം കൂടി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അഭിനയത്തിലെങ്കിലും മാറ്റം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് നടത്തി ഇടയ്ക്കിടെ ഫോട്ടോ ഷെയര്‍ ചെയ്യുന്ന പ്രിയ ഇത്തവണ പരസ്യത്തിന്റെ പോസ്റ്ററാണ് ഷെയര്‍ ചെയ്തത്.
കുട്ടൂസന്റെ പുതിയ പരസ്യമെത്തി എന്നാണ് പരിഹാസം. ഇവള് ആള് പുലിയാ കേട്ടാ.. ഇന്റര്‍നാഷ്ണല്‍ പരസ്യത്തിലൊക്കെയേ അഭിനയിക്കൂ എന്നും പറയുന്നു. ഇത്തവണ ചോക്ലേറ്റിന്റെയൊന്നുമല്ല, പെര്‍ഫ്യൂമിന്റെ പരസ്യമാണ്.
രണ്ട് മോഡലുകളുടെ കൂടെയാണ് പ്രിയ ഉള്ളത്. പെര്‍ഫ്യൂം കൈയ്യില്‍ പിടിച്ച് ഹോട്ട് ലുക്കിലാണ് പ്രിയ എത്തിയത്. എന്നാല്‍, മറ്റ് രണ്ട് താരങ്ങള്‍ കസേരയിലിരുന്നപ്പോള്‍ പ്രിയ തറയിലിരുന്നാണ് പോസ് ചെയ്തത്. ഇതുമതിയല്ലോ ട്രോളര്‍മാര്‍ക്ക്. പ്രിയേച്ചിയെ തറയില്‍ ഇരുത്തിയത് ഒട്ടും ശരിയായില്ലെന്ന കമന്റുമുണ്ട്.
priya varrier facebook post