Connect with us

വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി മധുരപലഹാരങ്ങൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

Social Media

വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി മധുരപലഹാരങ്ങൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി മധുരപലഹാരങ്ങൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

ആടുജീവിതം’ പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പൃഥ്വിരാജ് നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ കാലം അവസാനിക്കുകയാണെന്ന് പൃഥ്വി തന്നെയാണ് അറിയിച്ചത്

പൃഥ്വിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് മധുര പലഹാരപ്പെട്ടിയാണ് ഇപ്പോൾ സുപ്രിയ പങ്കുവെച്ചത്.
മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും മറ്റു ചില മധുര പലഹാരങ്ങളും ഈ പെട്ടിയില്‍ കാണാം. ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണ്. ഹോം ക്വാറന്റൈനും കൃത്യമായി പാലിക്കേണ്ടതാണ് എന്നും പൃഥ്വിരാജ് ഓര്‍മ്മിക്കുന്നു’. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ജോലിക്കാര്‍ക്കും അവരുടെ ആതിഥ്യമര്യാദയ്‍ക്കും നന്ദി പറയുന്നു. ഇതിനകം ഹോം ക്വാറന്റൈനില്‍ പോയവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈൻ കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാൻ സാധ്യത കൂടുതലുള്ള ആള്‍ക്കാര്‍ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്
കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലാണ് പൃഥ്വിരാജ് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞത്.

More in Social Media

Trending

Recent

To Top