Malayalam Breaking News
അങ്കം തുടങ്ങി, ശ്രീനിഷിന്റെ വെട്ടുകത്തിയുമായി പേർളി മാണി !!!
അങ്കം തുടങ്ങി, ശ്രീനിഷിന്റെ വെട്ടുകത്തിയുമായി പേർളി മാണി !!!
മലയാള മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട ദമ്പതിയാണ് പേർളി ശ്രീനിഷും പേർളി മാണിയും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത് അടുത്തിടെയാണ്. വിമര്‍ശകരുടെ വായടപ്പിച്ചായിരുന്നു ഇരുവരും ഈ തീരുമാനമെടുത്തത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.
ശ്രീനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
പാലക്കാടെത്തിയ പേളി മാണി ആകെ തിരക്കിലാണ്. തനിനാട്ടിന്‍പുറത്തുകാരിയായി മറ്റുള്ളവര്‍ക്കൊപ്പം ഇടപെടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. തോട്ടത്തില്‍ പണിയെടുത്തും കാട് വെട്ടിത്തളിച്ചുമുള്ള രസകരമായ വീഡിയോയിരുന്നു പുറത്തുവന്നത്. വെട്ടുകത്തിയുമായി നില്‍ക്കുന്നതിനിടയില്‍ ഇനിയെന്തെങ്കിലും വെട്ടാനുണ്ടോയെന്നായിരുന്നു പേളിയുടെ ചോദ്യം. ആരാണ് വീഡിയോ എടുക്കുന്നതെന്നും പേളി ചോദിക്കുന്നുണ്ട്. തോട്ടത്തിലെ പണിയെക്കുറിച്ചുള്ള സംശയവും ചോദിക്കുന്നുണ്ട് പേളി.
ഇന്‍സ്റ്റഗ്രാമിലൂടെ ശ്രിനിഷ് അരവിന്ദാണ് പേളിയുടെ പുതിയ ജീവിതത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവിട്ടത്. തോട്ടത്തിലെ പണി മാത്രമല്ല കുട്ടികള്‍ക്കൊപ്പം കളിക്കാനും പേളി കൂടുന്നുണ്ട്. തന്നെയും കൊട്ടാന്‍ പഠിപ്പിച്ച് തരുമോയെന്ന് ചോദിച്ചായിരുന്നു കളിയില്‍ കൂടിയത്. വീട്ടിനകത്ത് മറ്റുള്ളവര്‍ക്കൊപ്പം ക്യാരംസ് കളിയിലും പേളി പങ്കെടുത്തിരുന്നു. അമ്ബലത്തിലെത്തിയപ്പോള്‍ ചോറൂണ്‍ ചടങ്ങ് നടക്കുമ്ബോള്‍ അതിലും പേളി പങ്കെടുത്തിരുന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
തനിനാടനായി ഇടപഴകുന്ന പേളിയെ കണ്ടപ്പോള്‍ ആരാധകര്‍ പറഞ്ഞത് ഇതായിരുന്നു. ഇത്രയും നടനാവാന്‍ പേളിക്ക് കഴിയുമോയെന്ന തരത്തിലുള്ള സംശയമാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്നത്. ഇതൊക്കെ എന്തിനാ ഇത്രയും ഹൈലൈറ്റ് ചെയ്യുന്നതെന്ന തരത്തിലുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പേളിഷ് ദമ്ബതികളുടെ വിശേഷങ്ങളറിയാനായി കാത്തിരുന്നവരെല്ലാം സന്തോഷത്തിലാണ്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്.
ആരാധകപിന്തുണയുടെ കാര്യത്തില്‍ പേളി ഏറെ മുന്നിലാണ്. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇക്കാര്യം വ്യക്തമായിരുന്നു. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. എലിമിനേഷനില്‍ പെട്ടപ്പോഴും സുരക്ഷിതയായി തിരികെ മത്സരത്തിലേക്ക് എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ വരെയെത്തിയിരുന്നു പേളി. അവസാനനിമിഷമാണ് സാബുമോനാണ് വിജയി എന്ന കാര്യം പുറത്തുവന്നത്. ബിഗ് ബോസിന് ശേഷവും ആരാധകര്‍ പേളിക്കൊപ്പമുണ്ടായിരുന്നു.
പേളിഷ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ബാച്ചിലര്‍ പാര്‍ട്ടിയും ഹല്‍ദി ആഘോഷവുമൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് പേളിയും ശ്രിനിഷും എത്തിയിരുന്നു. വിവാഹ ശേഷവും തങ്ങള്‍ സജീവമായിരിക്കുമെന്ന ഉറപ്പ് നേരത്തെ ശ്രിനിഷ് നല്‍കിയിരുന്നു.
മിനിസ്‌ക്രീനിലേക്കുള്ള പേളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസിന് ശേഷം താരത്തെ സ്‌ക്രീനില്‍ കാണാനാവാത്തതിന്റെ നിരാശ പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. എന്നായിരിക്കും താരത്തിന്റെ തിരിച്ചുവരവെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അവതാരകയായും അഭിനേത്രിയായും ഗായികയായുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് പേളി മാണി. മിനിസ്‌ക്രീനിലെ പ്രണയനായകനായ ശ്രിനിഷ് സിനിമയിലേക്കുള്ള അവസരത്തിനായുള്ള കാത്തിരിപ്പിലാണ്.
pearle maany after marriage