Connect with us

സെറ്റില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ദിലീപ്; ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്

Actor

സെറ്റില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ദിലീപ്; ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്

സെറ്റില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ദിലീപ്; ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.

ദിലീപ് നായകനാകുന്ന ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 26ന് ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കോമഡി നമ്പറുകളാകും സിനിമയുടെ പ്രധാന ആകര്‍ഷണം. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.

ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്.

അതേസമയം, പവി കെയര്‍ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കരയുകയാണെന്നാണ് ദിലീപ് പറഞ്ഞത്. തനിക്ക് പിടിച്ച് നില്‍ക്കാന്‍ പുതിയ സിനിമയുടെ വിജയം ആവശ്യമാണെന്നും നടന്‍ പറഞ്ഞു.

‘എന്റെ അവസ്ഥ ഒക്കെ നിങ്ങള്‍ക്ക് അറിയാം. കഴിഞ് 29 വര്‍ഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാന്‍. പ്രേക്ഷകരുടെ കൈയ്യടി പോലെ തന്നെ ഞാന്‍ ഇത്രയും പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴും എന്നെ വിശ്വസിച്ച് സിനിമ നിര്‍മ്മിക്കുന്ന എന്റെ നിര്‍മ്മാതാക്കള്‍, എനിക്ക് പുതിയ കഥാപാത്രങ്ങള്‍ തന്ന സംവിധായകര്‍, കൂടെ അഭിനയിച്ച മറ്റ് താരങ്ങള്‍ എന്നിങ്ങനെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍.

അതുപോലെ തന്നെ ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് കാലം നിങ്ങളെ ചിരിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞോണ്ടിരിക്കുന്നൊരാളാണ് ഞാന്‍. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ ആവശ്യമാണ്’, എന്നാണ് ദിലീപിന്റെ വാക്കുകള്‍.

പിന്നാലെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. മലയാള സിനിമ ഒന്ന് പച്ചപിടിച്ചു വരികയാണ്. അതിനിടയില്‍ ബാന്ദ്ര, തങ്കമണി പോലുള്ള സിനിമകള്‍ പ്രേക്ഷകരെ വെറുപ്പിച്ചു. ഇനിയും താങ്കളായിട്ട് പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്നും അകറ്റരുത്. ഈ സിനിമയും പരാജയപ്പെട്ടാല്‍ ആ പുട്ടുകട നന്നായി നോക്കി നടത്തി അവിടിരിക്കുക. പിന്ന ഈ സിനിമകള്‍ എല്ലാം നിര്‍മ്മിക്കുന്നത് താങ്കളാണെന്ന് ആര്‍ക്കാ അറിയാത്തത്.. ഒരു കാര്യം പറയാം സിനിമ നല്ലതാണേല്‍ ആളു കേറും. ഇല്ലേല്‍ എത്ര മോങ്ങിയാലും ആളു കേറില്ല’ എന്നായിരുന്നു ഒരു കമന്റ്.

എത്ര നല്ല നടന്‍ മാരെ ആണ് ഒതുക്കി മൂലയില്‍ ആക്കിയത്. ഇന്ന് സ്വയം മൂലയില്‍ ആയി. പവന്‍ ആയി ശവം ആയി, കയ്യിലിരുപ്പ് നന്നായിരുന്നേല്‍ ഇങ്ങനെ താങ്കള്‍ക്ക് ഒരിക്കലും അവസ്ഥ വരില്ലായിരുന്നു. അഹങ്കാരം ആപത്ത് ആണ്, ഉപ്പ്തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ’. മഞ്ജുവാര്യര്‍ എന്ന ഭാര്യയെ താങ്കള്‍ എന്ന് കണ്ണീരിലാഴ്ത്തി പടിയിറക്കി വിട്ടോ അന്ന് താങ്കളുടെ നല്ല കാലം അവസാനിച്ചു.. അതിനു കാരണക്കാരി ആയവളെ താങ്കള്‍ എന്ന് പടികയറ്റിയോ അന്ന് തുടങ്ങി താങ്കളുടെ കഷ്ടകാലം. ഇത് ഒരു സത്യം ആണ്. താങ്കളോടുള്ള ഇഷ്ടം കൊണ്ട് സത്യം സത്യം അല്ലാതെയാകുന്നില്ല’ എന്നുമാണ് ഒരാള്‍ പറഞ്ഞത്.

More in Actor

Trending

Recent

To Top