നീ ഇല്ലായ്മ എങ്ങനെ മറികടക്കുമെന്ന് എനിക്കറിയില്ല…നീ ഇല്ലാത്ത എന്റെ വീട് ഒരിക്കലും പഴയ പോലെയാകില്ല, മെസിയുടെ വേര്‍പാടില്‍ കണ്ണുനീരോടെ പാര്‍വതി
മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . എന്നാൽ ഇത്തവണ സങ്കട വാർത്ത പങ്കുവെച്ചാണ് പാർവതി എത്തിയിരിക്കുന്നത് .
വളര്‍ത്തുനായ മെസ്സിയുടെ വേര്‍പാടിന്റെ വേദന പങ്കുവച്ച് പാര്‍വതി ജയറാം. താരകുടുംബത്തിലെ അംഗമായിരുന്നു മെസ്സി. 40 ദിവസം പ്രായമുള്ളപ്പോള്‍ തന്റെ ജീവിതത്തില്‍ എത്തിയ മെസ്സി ഇളയ മകനെപ്പോലെയാണ് എന്നാണ് പാര്‍വതി കുറിച്ചത്. കുടുംബത്തിനൊപ്പമുള്ള മെസ്സിയുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്.
മെസ്സിമ്മാ… എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല… 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്റെ അതിരുകളില്ലാത്ത സ്നേഹം തന്ന് നീ എന്നെ മികച്ച വ്യക്തിയാക്കി. നിന്റെ കുറുമ്പും ദേഷ്യവും കൂട്ടുമെല്ലാം ഞാന്‍ മിസ് ചെയ്യും. ഇളയ മകനായി നിന്നെ തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു.
നീ ഇല്ലായ്മ എങ്ങനെ മറികടക്കുമെന്ന് എനിക്കറിയില്ല. നീ ഇല്ലാത്ത എന്റെ വീട് ഒരിക്കലും പഴയ പോലെയാകില്ല. നിന്നെ സ്നേഹിച്ച് മതിയായില്ല. നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ, എവിടെയായിരുന്നാലും സന്തോഷവാനായിരിക്കുക. റെസ്റ്റ് ഇന്‍ പീസ് മെസ്സിമ്മാ.- പാര്‍വതി കുറിച്ചു.