അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിംഗ്’, ; പുതിയ സിനിമയുടെ അപ്ഡേറ്റുമായി ഒമർ ലുലു
തന്റെ പുതിയ സിനിമയായ നല്ല സമയം നവംബര്‍ 25 ന് തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞെന്നും എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു. ട്രെയിലര്‍ ഇന്ന് വൈകുന്നേരം 7.30ന് പുറത്തുവിടുമെന്നും ഒമര്‍ ലുലു അറിയിച്ചു. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്.
‘നല്ല സമയം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്, ട്രെയിലര്‍ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളില്‍ നവംബര്‍ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിംഗ്’,എന്നാണ് സെന്‍സറിംഗ് വിവരം പങ്കുവച്ച് ഒമല്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം.
